
ന്യൂഡല്‍ഹി: ഇന്ത്യയില്‍ അതിവേഗ മാറ്റത്തിന് തയ്യാറെടുത്ത് റെയില്‍വേ. ആഗോളതലത്തില്‍ വേഗതയുടെ മറുരൂപമായ ഹൈപ്പര്‍ലൂപ്പിലേക്കും ഒപ്പം ഹൈഡ്രജന്‍ ഇന്ധനത്തിലേക്കുമാണ് ഇന്ത്യന്‍ റെയില്‍വേ ചുവടുമാറ്റാന്‍ ഒരുങ്ങുന്നത്. അതിവേഗ റെയില്‍വേ സംവിധാനത്തിന്റെ ഭാഗമായി നിലവില്‍ മഹാനഗരങ്ങളെ ബന്ധിപ്പിക്കുന്നത് സൂപ്പര്‍ എക്സ്പ്രസ്സുകളാണ്. ഇതിന് സമാന്തരമായി ഹൈപ്പര്‍ലൂപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ കൊണ്ടുവരും. ഹൈപ്പര്‍ലൂപ്പിന് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടികാണിച്ചു.
Read Also : കൃഷ്ണപ്രിയയുടെ മരണത്തിന് പിന്നാലെ മോശം പ്രചരണം: പരാതി നല്‍കാനൊരുങ്ങി കുടുംബം
ഇന്ത്യന്‍ റെയില്‍വേ കാലങ്ങളായി ഉപയോഗിക്കുന്ന ഡീസല്‍ എഞ്ചിനുകളും ഉരുക്കു കൊണ്ടുള്ള റെയില്‍വേ ബോഗികളിലും മാറ്റം വരുത്തും. ബോഗികളുടെ ഭാരം കുറച്ച് പരമാവധി വേഗം കൈവരിക്കാനും ഇന്ധനക്ഷമത കൂട്ടാനുമാണ് ആദ്യ ഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ഉരുക്കിന് പകരം ഭാരംകുറഞ്ഞ അലൂമിനിയവും ബോഗികളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കും.
നിലവിലെ ഡീസല്‍ എഞ്ചിനുകളെല്ലാം ഹൈഡ്രജനിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിനും മുന്‍ഗണന നല്‍കും. വന്‍നഗരങ്ങളില്‍ തുടക്കത്തില്‍ ഘട്ടംഘട്ടമായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് മുന്‍തൂക്കം നല്‍കിയുള്ള കേന്ദ്രറെയില്‍വേ ബജറ്റിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
Post Your Comments