Latest NewsKeralaIndia

പ്രസവിച്ചെന്ന് പിതാവ് പോലും വിശ്വസിച്ചില്ല, ഗർഭകാലം രഹസ്യമാക്കി ജീവിച്ചു..നവജാത ശിശുവിന്റെ കൊലപാതകം ചുരുളഴിഞ്ഞത് ഇങ്ങനെ

മകൾ പ്രസവിച്ചുവെന്നും കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നും മേഘയുടെ അച്ഛനോട് പറഞ്ഞത്. ഇക്കാര്യം അച്ഛൻ നിഷേധിച്ചപ്പോൾ മേഘ തന്നെ പുറത്തു വന്ന് പൊലീസ് പറഞ്ഞത് സത്യമാണെന്ന് വെളിപ്പെടുത്തുകയായിരുന്നു

തൃശൂർ : പൂങ്കുന്നത്ത് കനാലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയെയും കാമുകനെയും ഇവരുടെ സുഹ‍ൃത്തിനെയും അറസ്റ്റ് ചെയ്തു. ജനിച്ച ഉടൻ കുഞ്ഞിനെ അമ്മ തന്നെയാണു കൊലപ്പെടുത്തിയതെന്നും കാമുകനും സുഹൃത്തും ചേർന്ന് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു എന്നുമാണു മൊഴി. വരടിയം മമ്പാട്ട് വീട്ടിൽ മേഘ (22), അയൽവാസിയും കാമുകനുമായ ചിറ്റാട്ടുകര മാനുവൽ (25) എന്നിവരും ഇവരുടെ സുഹൃത്ത് പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമലുമാണ് (24) പിടിയിലായത്.

എംകോം ബിരുദധാരിയായ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. മാനുവൽ പെയ്ന്റിങ് തൊഴിലാളിയും. വീട്ടിൽ വച്ചു പ്രസവിച്ച കുഞ്ഞിനെ മേഘ വെള്ളം നിറച്ച ബക്കറ്റിൽ മുക്കി കൊലപ്പെടുത്തി മൃതദേഹം മാനുവലും അമലും ചേർന്നു കനാലിൽ ഉപേക്ഷിച്ചു എന്നാണ് പൊലീസ് പറയുന്നത്. യുവതി ഗർഭിണിയായതും പ്രസവിച്ചതും അറിഞ്ഞില്ലെന്നാണു വീട്ടുകാർ പൊലീസിനോടു പറഞ്ഞത്. യുവതി ഗർഭിണി ആയ കാര്യം നാട്ടുകാരും അറിഞ്ഞിട്ടില്ല.മകൾ പ്രസവിച്ച കാര്യം അച്ഛൻ ആദ്യം വിശ്വസിച്ചില്ലെന്നും പിന്നീട് മകൾ തന്നെ സത്യം വെളിപ്പെടുത്തിയതായി പൊലീസ്.

ഇന്നലെ പുലർച്ചെയാണ് പൊലീസ് സംഘം വരടിയത്തെ വീട്ടിലെത്തി മകൾ പ്രസവിച്ചുവെന്നും കുഞ്ഞിനെ ഉപേക്ഷിച്ചുവെന്നും മേഘയുടെ അച്ഛനോട് പറഞ്ഞത്. ഇക്കാര്യം അച്ഛൻ നിഷേധിച്ചപ്പോൾ മേഘ തന്നെ പുറത്തു വന്ന് പൊലീസ് പറഞ്ഞത് സത്യമാണെന്ന് വെളിപ്പെടുത്തുകയായിരുന്നുവത്രെ. മരിച്ച കുഞ്ഞിനെയാണ് പ്രസവിച്ചതെന്നു പറഞ്ഞത് സത്യമാണെന്ന് വെളിപ്പെടുത്തുകയായിരുന്നുവത്രെ. മരിച്ച കുഞ്ഞിനെയാണ് പ്രസവിച്ചതെന്നു പറഞ്ഞ മേഘ, വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിനെ കൊന്ന കാര്യവും വെളിപ്പെടുത്തി.മാസങ്ങൾക്കു മുൻപ് മകൾക്കു വയറു വേദന ഉണ്ടായപ്പോൾ വയറിൽ അമ്മ ചൂടു പിടിച്ചു കൊടുക്കുകയും മറ്റും ചെയ്തിരുന്നുവത്രെ.

തുടർന്ന് അന്വേഷിച്ചപ്പോഴെല്ലാം ആർത്തവ സംബന്ധമായ പ്രശ്നങ്ങളാണെന്നാണ് മേഘ അവരോടു പറഞ്ഞിരുന്നത് എന്ന് വീട്ടുകാർ പറയുന്നു. ശനി രാത്രി മുറിയിൽ ഒറ്റയ്ക്കായിരുന്നപ്പോഴാണു പ്രസവിച്ചതെന്നും ബക്കറ്റിലേക്ക് കുഞ്ഞിനെ ഇട്ടെന്നുമാണു മേഘയുടെ മൊഴി. പിന്നീട് കുളിച്ച് വസ്ത്രങ്ങൾ മാറി പ്രസവാവശിഷ്ടങ്ങൾ ശുചിമുറിയിൽ കൊണ്ടിട്ടു. കുഞ്ഞിനെ കൊന്ന കാര്യം കാമുകൻ മാനുവലിനെ വിളിച്ചറിയിച്ചു. പിറ്റേന്ന് രാവിലെ 11ന് മാനുവലെത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കി കത്തിക്കാൻ കൊണ്ടുപോയി.

ഇയാളെ സഹായിക്കാനാണ് അമൽ കൂടെക്കൂടിയത്. മുണ്ടൂരിൽ പെട്രോൾ പമ്പിൽ എത്തി ഡീസൽ വാങ്ങിയെങ്കിലും അനുയോജ്യമായ സാഹചര്യം ലഭിക്കാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു. കുഴിച്ചിടാൻ കണക്കുകൂട്ടി പേരാമംഗലത്തെ പാടത്തേക്കു പോയെങ്കിലും അവിടെ കൂടുതൽ ആളുകളെ കണ്ടതിനാൽ ആ ശ്രമവും ഫലം കണ്ടില്ല. തുടർന്നാണ് പൂങ്കുന്നത്തെ കനാൽ പരിസരത്ത് പോയി ഉപേക്ഷിച്ചത്. മൃതദേഹം കണ്ടെത്തിയ കനാലിലേക്കുള്ള വഴിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണു പ്രതികളെ കുടുക്കിയത്.

ചൊവ്വ രാവിലെ 9.30ന് ആണു പൂങ്കുന്നം പാറമേക്കാവ് ശാന്തിഘട്ട് ശ്മശാനത്തിനു മുൻപിലുള്ള കനാലിൽ കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളിൽ ഇതേ കവറുമായി രണ്ടു പേർ ബൈക്കിൽ വരുന്ന ദൃശ്യം കിട്ടിയതോടെ പൊലീസ് ദൃശ്യങ്ങളുമായി ആളുകളെ സമീപിച്ച് ഇതാരാണെന്നു കണ്ടെത്തുകയും പിടികൂടി ചോദ്യം ചെയ്യുകയുമായിരുന്നു. കാമുകിയുടെ കുഞ്ഞ് ആണെന്നു മാനുവൽ സമ്മതിച്ചതോടെ പൊലീസ് വീട്ടിലെത്തി മേഘയെയും കസ്റ്റഡിയിലെടുത്തു. മാനുവലും മേഘയും തമ്മിൽ സൗഹൃദമാണെന്നാണു കരുതിയത് എന്നാണു വീട്ടുകാർ പറയുന്നത്.

ഇരുനില വീടാണ് മേഘയുടേത്. അച്ഛനും അമ്മയും താഴത്തെ നിലയിലാണു കിടക്കുന്നത്.മുകളിലെ നിലയിലെ മുറിയിൽ ശനി രാത്രി 11ന് പ്രസവിച്ചു എന്നാണു യുവതിയുടെ മൊഴി.അപ്പോൾ തന്നെ ബക്കറ്റിലിട്ടു കൊലപ്പെടുത്തി. കട്ടിലിനടിയിൽ ഒളിപ്പിച്ചു വച്ച മൃതദേഹം ഞായർ രാവിലെയാണു കാമുകനു കൈമാറിയതെന്നും ഇയാളും സുഹൃത്തും ചേർന്നു ഇത് കനാലിൽ ഉപേക്ഷിച്ചു എന്നുമാണു പൊലീസ് പറയുന്നത്. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റേത് കൊലപാതകമാണെന്നു കണ്ടെത്തി. തലയ്ക്കു ക്ഷതമേറ്റിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button