KeralaLatest NewsNewsInternationalGulf

നോർക്ക പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ്: മടങ്ങിയെത്തിയ പ്രവാസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും

തിരുവനന്തപുരം: നോർക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോർക്ക പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഎം) വഴി പ്രാവസികൾക്ക് 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വായ്പകൾക്കായി ഇപ്പോൾ അപേക്ഷ നൽകാം. 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ) മൂന്നു ശതമാനം പലിശ സബ്‌സിഡിയും നൽകുന്നതാണ് പദ്ധതി . ഈ പദ്ധതിയിലൂടെ നടപ്പ് സാമ്പത്തിക വർഷം ഇതുവരെ 520 പ്രവാസികൾ നാട്ടിൽ വിവിധ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Read Also: ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടി‍ന്റെ കോടികളുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

ആകെ 10 കോടി രൂപയാണ് ഈ സംരംഭങ്ങൾക്കായി സബ്സിഡി ഇനത്തിൽ അനുവദിച്ചത്. രണ്ടു വർഷത്തിലധികം വിദേശത്ത് ജോലി ചെയ്ത ശേഷം മടങ്ങിയെത്തി നാട്ടിൽ സ്ഥിരതാമസമാക്കിയവർക്ക് അപേക്ഷിക്കാം. വായ്പയ്‌ക്കൊപ്പം സംരംഭകത്വ പിന്തുണയും നോർക്ക റൂട്ട്‌സ് നൽകുന്നുണ്ട്. സംസ്ഥാനത്തെ 16 ധനകാര്യ സ്ഥാപനങ്ങളുടെ ആറായിരത്തോളം ശാഖകൾ വഴി വായ്പ ലഭിക്കാൻ അവസരമൊരുക്കിയിട്ടുണ്ട്.

www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നൽകാം. കുടുതൽ വിവരങ്ങൾക്കായി 1800 425 3939 എന്ന ടോൾ ഫ്രീ നമ്പരിലും ബന്ധപ്പെടാം.

Read Also: എന്നെ കണ്ട് കലിതുള്ളി അച്ഛൻ വാക്കത്തിയുമായി വെട്ടാനെത്തി, പൂർണമായും വെറുക്കപ്പെട്ടവളായി: അവന്തിക വെളിപ്പെടുത്തുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button