ന്യൂഡൽഹി: രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കുമായി ഒറ്റ വോട്ടര്‍പട്ടിക വേണമെന്ന നിർണായക തീരുമാനവുമായി പാര്‍ലമെന്‍ററി സമിതി. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍മാരുടെ യോഗം വിളിക്കും. അതേസമയം ശൈത്യകാല സമ്മേളനം അവസാനിപ്പിച്ച് പാര്‍ലമെന്റ് ഇന്ന് അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞേക്കും.
സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുകയും സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിടുകയും ചെയ്തിരുന്നു. വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാന്‍ വ്യവസ്ഥചെയ്യുന്ന തിരഞ്ഞെടുപ്പ് നിയമഭേദഗതി ബില്‍ ഇന്നലെ രാജ്യസഭയും പാസാക്കി. നാളെവരെയാണ് സമ്മേളനം നിശ്ചയിച്ചിരുന്നത്.
Post Your Comments