തിരുവനന്തപുരം : ആലപ്പുഴ ഇരട്ട കൊലപാതകത്തിന് പിന്നാലെ സോഷ്യൽമീഡിയയിൽ വെല്ലുവിളികള്‍ നിറഞ്ഞ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത് തുടരുകയാണ്. ഇപ്പോഴിതാ സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ചേരിതിരിവുണ്ടാക്കുന്നതുമായ പോസ്റ്റുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന
മുന്നറിയിപ്പ് നല്‍കുകയാണ് കേരള പോലീസ്.
ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഗ്രൂപ്പ് അഡ്മിന്മാര്ക്കുമെതിരേ കര്‍ശനമായ നടപടിയുണ്ടാകുമെന്നും കേരള പോലീസ് ഒദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി.
സോഷ്യൽമീഡിയയിലെ പ്രകോപനപരമായ പോസ്റ്റുകള്‍ നിരീക്ഷിക്കുന്നുണ്ട്. നിയമവിരുദ്ധപോസ്റ്റുകള് ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും എഡിജിപി വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു. ഇതിനായി പോലീസില്‍ പ്രത്യേക വിഭാഗമുണ്ടെന്നും വിജയ് സാഖറെ പറഞ്ഞു.
Post Your Comments