ഹാസ്യ രംഗങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് കലാഭവന്‍ നാരായണന്‍കുട്ടി. കൊച്ചിന് കലാഭവന്‍ എന്ന മിമിക്രി ട്രൂപ്പില്‍ നിന്നാന്നും മലയാള സിനിമാ ലോകത്തേയ്ക്ക് കടന്നുവന്ന കലാഭവന്‍ നാരായണന്‍കുട്ടി വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഭിച്ച കണ്മണിയെകുറിച്ചു പറയുന്ന വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.
നടന്. എംജി ശ്രീകുമാര്‍ അവതാരകനായെത്തുന്ന പറയാം നേടാമെന്ന പരിപാടിയിൽ അതിഥിയായി എത്തിയ കലാഭവന്‍ നാരായണന്‍കുട്ടി കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിന്റെ ദുഃഖം വളരെക്കാലം നേരിട്ടിരുന്നുവെന്നു തുറന്നു പറയുന്നു. തന്റെ ഭാര്യ അനുഭവിച്ച അത്രയും വേദനാജനകം ആയിരുന്നില്ല തനിക്ക് അക്കാലമെന്നും അദ്ദേഹം പറയുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ.. ‘ഇവളുടെ അത്രയും വേദനാജനകം ആയിരുന്നില്ല. കാരണം ഞാന്‍ ഷൂട്ടിങ്ങിനും മറ്റും പോകുന്നതുകൊണ്ട് ആ വേദന അറിഞ്ഞതുമുഴുവനും ഇവളാണ്. ഞാന്‍ എപ്പോഴും എന്‍കേജ്ഡ് ആയിരുന്നു അപ്പോള്‍ അത് അറിയുന്നത് ഇവളാണ്. എല്ലാവര്ക്കും ഉള്ള പോലെ ഒരു കുഞ്ഞില്ലെന്ന സങ്കടം ആയിരുന്നു ഞങ്ങളെ അലട്ടിയിരുന്നത്
നാട്ടുകാരുടെ ചോദ്യങ്ങളായിരുന്നു ശരിക്കും വേദനിപ്പിച്ചത്. ഞാന്‍ ഒന്നും കേട്ടിട്ടില്ല, ഇയാള്‍ തന്നെയാണ് എല്ലാം എന്നോട് പറഞ്ഞിട്ടുള്ളത് കുട്ടികളായില്ല എന്ന പരിഹാസം അവള് കേട്ടിട്ടുണ്ട്. ആള്ക്കാര് പറഞ്ഞുകൊള്ളട്ടെ, സമയം ആകുമ്ബോള്‍ തമ്പുരാന് തരും എന്നാണ് ഞാന്‍ പറഞ്ഞത്. അത് അതുപോലെ നടക്കുകയും ചെയ്തു. ആവണങ്ങാട്ട് വിഷ്ണുമായയുടെ ആളാണ് ഞാന്‍ ചാത്തന് സ്വാമിയാണ് എനിക്ക് മകളെ നല്‍കിയത്.17 വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് ശേഷമാണു മകള്‍ ജനിക്കുന്നത് അതുകൊണ്ടുതന്നേയാണ് അവള്‍ക്ക് ഭാഗ്യലക്ഷ്മി എന്നു പേര് നല്‍കിയത്. ഡാന്‍സിലും പാട്ടിലും കുറച്ചു കഴിവുണ്ട്.’
Post Your Comments