ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നിന്ന് സസ്പെന്‍റ് ചെയ്യപ്പെട്ട തൃണമൂൽ എംപി ഡെറിക് ഒബ്രിയാന്‍. താന്‍ റൂള്‍ ബുക്ക് എറിഞ്ഞു എന്നതിന് എന്ത് തെളിവാണുള്ളതെന്നും ഒബ്രിയാന്‍ ചോദിച്ചു.
‘ആരോ റൂൾ ബുക്ക് വലിച്ചെറിഞ്ഞതിന് പാർലമെന്‍റ് കത്തിയമരുകയാണ്. ജനാധിപത്യത്തെ കൊന്ന കത്തിയുമായി മോദിയും ഷായും പാർലമെന്റിന് ചുറ്റും കറങ്ങുന്നത് നിങ്ങള്‍ കാണുന്നില്ലേ. 12 എം.പിമാർ പാർലമെന്റിന് പുറത്താണ്. 700 കർഷകർ രാജ്യത്ത് കൊല്ലപ്പെട്ടു ഇതൊക്കെ ആരാണ് ചെയ്തത്’-ഒബ്രിയാന്‍ ചോദിച്ചു.
Read Also : ആലപ്പുഴയിലെ ഇരട്ട കൊലപാതകങ്ങള്‍: രണ്ട് സംഘങ്ങളും നാടുവിട്ടുവെന്ന നിഗമനത്തിൽ പോലീസ്
താൻ റൂൾ ബുക്ക് എറിഞ്ഞതിന് തെളിവൊന്നുമില്ലെന്നും തനിക്കെതിരെ ആരോപണമുന്നയിക്കുന്നവർ ഫൂട്ടേജുകൾ കാണിക്കാൻ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. എന്നെ ഒരു ദിവസത്തേക്കാണ് അവർ ആകെ സസ്‌പെന്റ് ചെയ്തത്. ഞാൻ ശരിക്കും റൂൾ ബുക്ക് വലിച്ചെറിഞ്ഞിരുന്നെങ്കില്‍ എന്താണ് സംഭവിക്കുക എന്നും അദ്ദേഹം പറഞ്ഞു.
Post Your Comments