Latest NewsNewsLife Style

ഉറങ്ങാൻ കഴിയുന്നില്ലേ? പരിഹാരമുണ്ട്..!

ടെൻഷനും സ്‌ട്രെസുമെല്ലാം സമാധാനപരമായ ഉറക്കം ലഭിക്കുന്നതിൽ നിന്ന് നമ്മെ തടയുന്ന കാര്യങ്ങളാണ്. വേണ്ടത്ര ഉറക്കം കിട്ടിയില്ലെങ്കില്‍ പിന്നെ അടുത്ത ദിവസത്തെ കാര്യം പറയുകയും വേണ്ട. ആശങ്കകളിൽ നിന്നും ജോലിയിലെയും വീട്ടിലെയും പ്രശ്‌നങ്ങൾക്കിടയിലും സുഖമായി ഉറങ്ങാൻ ചില വഴികൾ നോക്കാം.

➤ ഉറക്കം വരാത്തതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് നിങ്ങളുടെ കിടക്കയാണ്. ആഴ്ന്നുറങ്ങാന്‍ സഹായിക്കുന്ന, എന്നാല്‍ ശരീരത്തിന് രാവിലെ വേദനയുണ്ടാക്കാത്ത തരത്തിലുള്ള കിടക്ക വേണം ഉറങ്ങാനായി ഉപയോഗിക്കേണ്ടത്.

➤ ഉറങ്ങുന്നത് മുമ്പ് നീല വെളിച്ചമെല്ലാം ഓഫ് ചെയ്യണം. കംപ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണുകള്‍ തുടങ്ങി എല്ലാ ഗാഡ്ജറ്റുകളില്‍ നിന്നു വരുന്ന വെളിച്ചവും ഇല്ലാതാക്കുക. നീല വെളിച്ചം ഉറക്കത്തെ തടയും.

Read Also:- പ്രോ കബഡി ലീഗ് എട്ടാം സീസണിന് ഇന്ന് തുടക്കം

➤ കിടക്കും മുമ്പ് ഒരു ഗ്ലാസ് ചെറി ജ്യൂസ് കുടിക്കുന്നതും സുഖമായി ഉറങ്ങാൻ സഹായിക്കും. ഉറക്ക ഘടനയെ നിയന്ത്രിക്കുന്ന ഹോര്‍മോണ്‍ ഇതിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button