Latest NewsNewsTechnology

സിഗ്നലില്‍ വീഡിയോ ഗ്രൂപ്പ് കോള്‍ ലിമിറ്റ് വര്‍ധിപ്പിച്ചു

മെസേജിങ് ആപ്ലിക്കേഷനായ സിഗ്നലില്‍ വീഡിയോ ഗ്രൂപ്പ് കോള്‍ ലിമിറ്റ് വര്‍ധിപ്പിച്ചു. ഇനി മുതല്‍ സിഗ്നല്‍ വഴി ഗ്രൂപ്പ് വീഡിയോ കോള്‍ ചെയ്യുമ്പോള്‍ 40 പേര്‍ക്ക് പങ്കെടുക്കാം. ഇതിന് വേണ്ടി പുറത്തുനിന്നൊരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ചിട്ടില്ലെന്നും ആശയവിനിമയം എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ തന്നെ ആയിരിക്കുമെന്നും സിഗ്നല്‍ പറയുന്നു. സിഗ്നലിന്റെ സ്വന്തം ഓപ്പണ്‍ സോഴ്‌സ് സിഗ്നല്‍ കോളിങ് സര്‍വീസ് സംവിധാനമാണ് ഇത്രയും പേരെ പങ്കെടുപ്പിച്ചുള്ള വീഡിയോകോളിന് സൗകര്യമൊരുക്കുന്നത്.

സിഗ്നല്‍ സ്വന്തം ഓപ്പണ്‍ സോഴ്‌സ് സെലക്ടീവ് ഫോര്‍വേഡിങ് യൂണിറ്റാണ് ഗ്രൂപ്പ് വീഡിയോ കോളിന് വേണ്ടി ഉപയോഗിക്കുന്നത്. ഇതുവഴിയുള്ള വീഡിയോ കൈമാറ്റം സുരക്ഷിതമാണെന്ന് കമ്പനി പറയുന്നു. ഇതില്‍ പങ്കെടുക്കുന്നവരുടെ ക്യാമറ പകര്‍ത്തുന്ന ദൃശ്യങ്ങളും ശബ്ദവും ഒരു സെര്‍വറിലേക്കാണ് പോവുക. ആ സെര്‍വറാണ് വീഡിയോകോളിലെ മറ്റുള്ളവര്‍ക്ക് ആ ദൃശ്യങ്ങള്‍ അയക്കുക.

Read Also:- വ്യായാമത്തിന് ശേഷം ഈ പാനീയങ്ങള്‍ ഉപയോഗിക്കരുത്..!

ഇതുവഴി വീഡിയോകോളില്‍ നിരവധി ആളുകളെ പങ്കെടുപ്പിക്കാനും ഒപ്പം എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ ഉറപ്പുവരുത്താനും സാധിക്കുമെന്ന് സിഗ്നല്‍ പറയുന്നു. പുതിയതായി വികസിപ്പിച്ച ഈ സെലക്ടീവ് ഫോര്‍വേഡിങ് യൂണിറ്റ് കഴിഞ്ഞ ഒമ്പത് മാസമായി ഉപയോഗത്തിലുണ്ട്. ഇപ്പോള്‍ ഇതിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. സിഗ്നലിന്റെ മുഖ്യ എതിരാളിയായ വാട്‌സാപ്പ് 2018 മുതല്‍ എന്റ് റ്റു എന്റ് എന്‍ക്രിപ്റ്റ് ചെയ്ത ഗ്രൂപ്പ് വീഡിയോകോള്‍ സൗകര്യം നല്‍കുന്നുണ്ട് എങ്കിലും ഇതില്‍ ആകെ എട്ട് പേര്‍ക്ക് മാത്രമാണ് പങ്കെടുക്കാന്‍ സാധിക്കുക.

shortlink

Post Your Comments


Back to top button