ബെംഗളൂരു: ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളി യുവാക്കള്‍ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംകൂട്ടിൽ കെയു ജോസിന്റെയും ആനിയുടെയും മകൻ ജിതിൻ ജോസ്(27), കോട്ടയം വലകമറ്റം സോണി ജേക്കബിന്റെയും മിനിയുടെയും മകൻ സോനു സോണി(27) എന്നിവരാണ് മരിച്ചത്.
ഇരുവരും ഇലക്ട്രോണിക്സിറ്റിയില്‍നിന്ന് ഹൊസ്‌കൂരിലെ താമസസ്ഥലത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ എതിരേവന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോനു സംഭവസ്ഥലത്തും ജിതിന്‍ ഹെബ്ബഗുഡിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. എതിരേവന്ന ബൈക്കിലുണ്ടായിരുന്ന ശരത്, സന്തോഷ് എന്നിവര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Also : യു.പി സ്‌കൂള്‍ ടീച്ചര്‍ നിയമനം: അഭിമുഖം ഡിസംബര്‍ 29-ന്
ബെംഗളൂരുവിൽ സിസിടിവി ബിസിനസ് നടത്തിവരികയായിരുന്നു ജിതിൻ. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സോനു.
Post Your Comments