Latest NewsSaudi ArabiaNewsInternationalGulf

കോവിഡ്: സൗദിയിൽ ഞായറാഴ്ച്ച സ്ഥിരീകരിച്ചത് 104 കേസുകൾ

റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം വീണ്ടും 100 ന് മുകളിൽ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 104 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 98 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഞായറാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.

Read Also: രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം : കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുന്നു

5,50,842 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,30,079 പേർ രോഗമുക്തി നേടി. 8,862 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 33 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 48,358,566 കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്തു.

Read Also: നാടു ഭരിക്കാനോ എംഎല്‍എമാരെ സൃഷ്ടിക്കാനോ അല്ല രാഷ്ട്രീയത്തിലിറങ്ങിയത്, ജനങ്ങളെ സഹായിക്കാന്‍: സാബു എം ജേക്കബ്

shortlink

Related Articles

Post Your Comments

Related Articles


Back to top button