ഗോതമ്പുപൊടിയും പൗഡേര്‍ഡ് കോക്കനട്ട് ഷുഗറും ചേര്‍ത്ത് ഒരു കേക്ക് തയാറാക്കാം. സാധാരണയായി കേക്ക് തയ്യാറാക്കാൻ ഉപയോഗിക്കുന്ന മൈദയും പഞ്ചസാരയും ഈ കേക്കിന് ആവശ്യമില്ല.
ആവശ്യമുള്ള ചേരുവകള്‍
ഗോതമ്പ് പൊടി – 1 കപ്പ്
കാരറ്റ് അരിഞ്ഞത് – 1 കപ്പ്
സണ്‍ഫ്ലവര്‍ ഓയില്‍ – 3/4 കപ്പ്
പൗഡേര്‍ഡ് കോക്കനട്ട് ഷുഗര്‍ – 1 കപ്പ്
മുട്ട – 3 എണ്ണം
ബേക്കിങ് പൗഡര്‍ – 1 ടീസ്പൂണ്‍
കറുവപ്പട്ട, ഗ്രാമ്പൂ പൊടിച്ചത് – 1 ടീസ്പൂണ്‍
Read Also : ലക്ഷദ്വീപില്‍ പുതിയ മാറ്റങ്ങള്‍, സ്‌കൂളുകള്‍ക്ക് ഇനി മുതല്‍ വെള്ളിയാഴ്ചയ്ക്ക് പകരം ഞായറാഴ്ച അവധി
തയാറാക്കുന്ന വിധം
ആദ്യം മുട്ടയും പൗഡേര്‍ഡ് കോക്കനട്ട് ഷുഗറും ബ്ലെന്‍ഡര്‍ ഉപയോഗിച്ച് നന്നായി പതപ്പിച്ചെടുക്കുക. അതിനു ശേഷം ഒരു ബൗളില്‍ ഗോതമ്പു പൊടി എടുത്ത് അതിലേക്ക് ഒരു ടീസ്പൂണ്‍ ബേക്കിങ് പൗഡറും ഒരു ടീസ്പൂണ്‍ കറുവപ്പട്ടയും ഗ്രാമ്പൂ പൊടിച്ചതും ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
ഇത് മുട്ട അടിച്ചതിലേക്ക് ഇട്ട് വീണ്ടും ബ്ലെന്‍ഡര്‍ ഉപയോഗിച്ച് നന്നായി അടിച്ചെടുക്കുക. അതിനുശേഷം അരിഞ്ഞു വച്ചിരിക്കുന്ന കാരറ്റും കൂടി ചേര്‍ത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക.
ഈ മിക്സ് ഒരു പാത്രത്തിലേക്ക് ഒഴിച്ച് അവനില്‍ 180 ഡിഗ്രിയില്‍ 35 മിനിട്ട് വച്ച് ബേക്ക് ചെയ്തെടുക്കുക. ഹെല്‍ത്തി കാരറ്റ് കേക്ക് തയ്യാറായി.
Post Your Comments