Latest NewsNewsIndia

വിവാഹ പ്രായം ഉയർത്തുന്നത് പെൺകുട്ടിൾക്ക് കൂടുതൽ പഠിക്കാൻ കഴിയുമെന്നത് ബാലിശമായ ചിന്താഗതി : ഇ.ടി മുഹമ്മദ് ബഷീർ

ന്യൂഡൽഹി : പെൺകുട്ടികളുടെ വിവാഹ പ്രായം 21-ആക്കി ഉയർത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. വ്യക്തി നിയമങ്ങൾ മൗലികാവകാശമാണ്. സർക്കാറിന് അതിലേക്ക് കടന്നുകയറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീ സംരക്ഷകരാണ് ബി.ജെ.പിയെന്ന് വരുത്തിത്തീർക്കാനാണ് ശ്രമം. ബിൽ പാസായാൽ നിരവധി നിയമങ്ങളിൽ മാറ്റം വരുമെന്നും നിരവധി സങ്കീ‍ർണതകൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് 158 രാജ്യങ്ങളിൽ വിവാഹപ്രായം 18 ആണെന്നും പതിനെട്ട് തികഞ്ഞവരെ ഒന്നിച്ച് ജീവിക്കാൻ അനുവദിച്ചിട്ട് വിവാഹം കഴിക്കുന്നതിനെ വിലക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Read Also  :  സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

പെൺകുട്ടികളുടെ വിവാഹ പ്രായം 21 ആക്കിയാൽ കുട്ടികൾക്ക് പഠിക്കാൻ കഴിയുമെന്നത് ബാലിശമായ ചിന്താഗതിയാണ്. പെണ്‍കുട്ടികളുടെ പഠനകാര്യത്തില്‍ കേന്ദ്രത്തിന് യാതൊരു താല്‍പ്പര്യവുമില്ലെന്നും പെൺകുട്ടികളുടെ പഠനത്തിനായി മാറ്റിവച്ച തുകയിൽ 80% പരസ്യത്തിനായാണ് ചിലവഴിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button