ആലപ്പുഴ: കൊല്ലപ്പെട്ട ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രജ്ഞിത് ശ്രീനിവാസന്റെ മൃതദേഹം വഹിക്കുന്ന വിലാപയാത്രയുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളും പൊലീസും തമ്മില്‍ തര്‍ക്കം. എല്ലാത്തിലും പൊലീസിന്റെ ഗൂഢാലോചനയുണ്ടെന്ന് ബിജെപി ആരോപിച്ചു. ഹരിപ്പാട് വഴി വലിയഴീക്കലിലേക്ക് വിലാപയാത്ര കൊണ്ടുപോകണമെന്നാണ് ബിജെപി തീരുമാനം. എന്നാല്‍ കായംകുളത്ത് ചെന്ന് ഒഎന്‍വി ജംഗ്ക്ഷന് വഴി വലിയഴീക്കലിലേക്ക് കൊണ്ടുപോകണമെന്നാണ് പൊലീസ് നിര്‍ദേശിച്ചു. ഇതോടെയാണ് തര്‍ക്കം ഉടലെടുത്തത്. നിരവധി ബിജെപി പ്രവര്‍ത്തകര്‍ വഴിയില്‍ കാത്തുനില്‍ക്കുന്നതിനാല്‍ വിലാപയാത്ര വഴി മാറി പോകുന്നത് നടക്കില്ലെന്ന നിലപാട് ബിജെപി സ്വീകരിച്ചു.
‘ക്രമസമാധാനം നിലനിര്‍ത്താന്‍ താല്പര്യവും തന്റേടവും ഇല്ലെങ്കില്‍ നിങ്ങള്‍ അത് വിട്ടുകളയണം. ഈ നാട്ടില്‍ താമസിക്കുന്ന സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യത പൊലീസിനുണ്ട്. ഞങ്ങളോട് സഹകരിച്ച് നില്ക്കുക, ഞങ്ങള്‍ കാര്യങ്ങള്‍ ചെയ്യും’-ബിജെപി നേതാവ് സന്ദീപ് വജസ്പതി പറഞ്ഞു. എന്നാല്‍ ബിജെപി തീരുമാനിക്കുന്ന വഴി പോകാന്‍ കഴിയില്ലെന്ന് പൊലീസ് അറിയിച്ചു. വീട്ടുവളപ്പില്‍ നടക്കും. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായ് ഇതിനകം കൊച്ചിയിലെത്തിയിട്ടുണ്ട്. ആലപ്പുഴയിലെത്തി മന്ത്രി രഞ്ജിത് ശ്രീനിവാസന്റെ ഭൗതികദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കും.
Read Also: രാജ്യത്തെ മുസ്ലിങ്ങളുടെ യഥാര്‍ത്ഥ ശത്രുക്കള്‍ ബി.ജെ.പി അല്ല: തുറന്ന് പറഞ്ഞ് ഇംതിയാസ് ജലീല്‍
കേരള പൊലീസിനോടും കേന്ദ്രമന്ത്രി റിപ്പോര്‍ട്ട് തേടും. ആലപ്പുഴയിലെ സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് ബിജെപി ജില്ലാ നേതൃത്വം അറിയിച്ചത്. പോസ്റ്റ്മോര്‍ട്ട് വൈകിപ്പിച്ച് ജില്ലാ ഭരണകൂടം അനാദരം കാട്ടിയെന്ന് ആരോപിച്ചാണ് സര്‍വ്വകക്ഷി യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എംപി ഗോപകുമാര്‍ അറിയിച്ചു.
Post Your Comments