മുടികൊഴിയുന്നതിനും കഷണ്ടിയും പലരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ്. ഇവയ്ക്ക് പരമ്പരാഗത രീതിയിലുള്ള എണ്ണകള്‍ ആണ് നല്ലത്. ആയുര്‍വേദത്തിൽ ഇതിനായുള്ള എണ്ണകൾ ഉണ്ട്.
ശുദ്ധമായ വെളിച്ചെണ്ണയാണ് അതില്‍ ഒന്നാമത് നില്‍ക്കുന്നത്. തലയ്ക്ക് നല്ല തണുപ്പ് കിട്ടാനും മുടിയുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ വളരെ നല്ലതാണ്. ബദാം എണ്ണയും ഒലിവ് ഓയിലും മുടികൊഴിച്ചില്‍ തടയാന്‍ സഹായിക്കും.
ആവണക്കെണ്ണയ്ക്കും മുടികൊഴിച്ചില്‍ തടയാനും കരുത്തുള്ള മുടി കിളിര്‍പ്പിക്കാനുമുള്ള കരുത്തുണ്ട്. മുടി നിറഞ്ഞുവളരാന്‍ ആവണക്കെണ്ണ ഉത്തമമാണ്. ഒലിവ് ഓയിലിന് താരന് തടയാന്‍ അസാമാന്യമായ കഴിവുണ്ട്. കര്പ്പൂരവള്ളി എണ്ണയും സൈപ്രസ് ഓയിലും മുടി വളരാന്‍ വളരെ സഹായകമാണ്.
Post Your Comments