KeralaLatest NewsNews

ശരീരപ്രകൃതികൊണ്ട് വ്യത്യാസമുള്ളവരെ വസ്ത്രം കൊണ്ട് ഒരുപോലെയാക്കാന്‍ ശ്രമിക്കുന്ന പ്രവണത അരാജകത്വം വളര്‍ത്തും

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണി ഫോമിനെതിരെ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍

വേങ്ങര: മനുഷ്യരില്‍ സ്ത്രീയും പുരുഷനുമെന്ന വ്യത്യാസം ഉള്ളിടത്തോളം കാലം വസ്ത്രം കൊണ്ട് ഒരു പോലെ ആക്കാമെന്നത് വെറും വ്യാമോഹം മാത്രമാണെന്ന്
പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍. അതിരുവിട്ട ലിംഗസമത്വവാദം മൗഢ്യമാണെന്നും ശരീരപ്രകൃതികൊണ്ട് വ്യത്യാസമുള്ളവരെ വസ്ത്രം കൊണ്ട് മാത്രം ഒരുപോലെയാക്കാന്‍ ശ്രമിക്കുന്ന പ്രവണത അരാജകത്വം വളര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

Read Also : ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനെ വെട്ടിക്കൊന്നു

‘പൈതൃകമാണ് വിജയം’പ്രമേയത്തില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജില്ല കമ്മിറ്റിയുടെ സുവര്‍ണ ജൂബിലിയുടെ ഭാഗമായി വേങ്ങര, തിരൂരങ്ങാടി, വള്ളിക്കുന്ന്, കോട്ടക്കല്‍ മണ്ഡലങ്ങളിലെ പ്രതിനിധികള്‍ക്കായി നടത്തിയ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമസ്ത കേന്ദ്ര മുശാവറ അംഗം കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. സമസ്ത ജില്ല പ്രസിഡന്റ് എം.ടി. അബ്ദുല്ല മുസ്ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി.
കോഴിക്കോട് വലിയ ഖാദി നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാര്‍ഥന നടത്തി. പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ, സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങി പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

shortlink

Post Your Comments


Back to top button