ലണ്ടന്‍: ബ്രിട്ടണില്‍ ഒമിക്രോണ്‍ വൈറസ് അതിവേഗം വ്യാപിക്കുന്നു. ശനിയാഴ്ച വരെയുള്ള കണക്കുകളില്‍ ബ്രിട്ടണില്‍ പതിനായിരത്തിലധികം പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ശനിയാഴ്ച രാജ്യത്തി 90,418 കോവിഡ് പുതിയ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. കാര്യങ്ങള്‍ വളരെ ഗുരുതരമായ സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ പറഞ്ഞു.
Read Also : കേരളത്തെ ഞെട്ടിച്ച് രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ : ആലപ്പുഴ ജില്ലയില്‍ നിരോധനാജ്ഞ
അതേസമയം, ഒമിക്രോണ്‍ വകഭേദം ലോകത്ത് അതിവേഗം പടര്‍ന്നുപിടിക്കുന്നതായി ലോകാരോഗ്യസംഘടനയും മുന്നറിയിപ്പ് നല്‍കി. നിലവില്‍ 89 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വൈറസ് വകഭേദം കണ്ടെത്തിയിട്ടുണ്ട്.
മൂന്നു ദിവസം കൊണ്ട് കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇരട്ടിവര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. നവംബര്‍ 26 നാണ് ഒമിക്രോണ്‍ വകഭേദം ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയതത്.
Post Your Comments