ആര്‍ത്തവത്തിന്റെ തിയ്യതികള്‍ ചിലപ്പോഴൊക്കെമിക്കവരിലും അങ്ങോട്ടോ ഇങ്ങോട്ടോ മാറി പോകാറുണ്ട്. മോശം ഡയറ്റ്, ഉറക്കപ്രശ്നങ്ങള്‍, സ്ട്രെസ് എന്നിങ്ങനെയുള്ള ഘടകങ്ങളാണ് പലപ്പോഴും ആര്‍ത്തവ തീയ്യതികളെ മാറ്റി മറിക്കുന്നത്. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ചില പ്രത്യേകതരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒരു പരിധി വരെ ഫലപ്രദമാകും. എളുപ്പത്തില്‍ ആര്‍ത്തവമെത്താനാണ് ഈ ഭക്ഷണസാധനങ്ങള്‍ സഹായകമാകുന്നത്. അത്തരത്തിലുള്ള ചില ഭക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.
➤ ശര്‍ക്കരയാണ് ഇക്കൂട്ടത്തില്‍ ഒന്നാമൻ. സാധാരണ ഇളം ചൂടുള്ള വെള്ളം ഒരു ഗ്ലാസ് കുടിക്കുന്നതിനോടൊപ്പം ഒരു കഷ്ണം ശര്‍ക്കര കഴിക്കുക. അത്രമാത്രമേ ചെയ്യേണ്ടതുളളൂ
➤ വിറ്റാമിന്‍- സി അധികമായി അടങ്ങിയ ഭക്ഷണമാണ് ഈ പട്ടികയില്‍ രണ്ടാമന്. അതുപോലെ പച്ചപപ്പായ, പൈനാപ്പിള്‍ എന്നിവയും ആര്‍ത്തവം എളുപ്പമാകാന്‍ സഹായകമായവയാണ്. ഓറഞ്ച്, ചെറുനാരങ്ങ, കിവി, മാങ്ങ- തുടങ്ങിയവയെല്ലാം ആര്‍ത്തവം എളുപ്പത്തിലാകാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളാണ്.
➤ മൂന്നാമതായി ഈ പട്ടികയില്‍പ്പെടുന്നത് ഇഞ്ചിയാണ് ആര്‍ത്തവം ക്രമത്തിലാകാന്‍ മാത്രമല്ല, ആര്‍ത്തവസമയത്തെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനും ഇഞ്ചി സഹായകമാണ്.
➤ ബീറ്റ്റൂട്ട് ധാരാളം അയേണ്‍ അടങ്ങിയിട്ടുള്ള പച്ചക്കറിയാണ്. അതുപോലെ കാത്സ്യം, ഫോളിക് ആസിഡ്തുടങ്ങിയ അവശ്യഘടകങ്ങളും ബീറ്റ്റൂട്ടിലുണ്ട്. ഇവ വയര്‍ വീര്‍ത്തുകെട്ടുന്നത് ഒഴിവാക്കുകയും രക്തം എളുപ്പത്തില്‍ ഒഴുകിപ്പോകാന്‍ സഹായിക്കുകയും ചെയ്യും.
Post Your Comments