KeralaNews

പോലീസിനെ ഉപയോഗിച്ച് സിൽവർ ലൈൻ പദ്ധതിക്ക് ഭൂമി ഏറ്റെടുക്കാൻ അനുവദിക്കില്ല : ഉമ്മൻ ചാണ്ടി

കോട്ടയം: വെറും 2 മണിക്കൂർ ലാഭത്തിനു വേണ്ടി ഒന്നര ലക്ഷം കോടി രൂപ മുതൽ മുടക്കി 1383 ഹെക്ടർ സ്ഥലം ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പിടിച്ചെടുത്ത് സിൽവർ ലൈൻ പദ്ധതി നടപ്പാക്കുവാനുള്ള എൽഡിഎഫ് സർക്കാരിന്റെ വ്യാമോഹം വിലപ്പോകില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അഭിപ്രായപ്പെട്ടു.

കാർ കേടായി വഴിയിൽ കുടുങ്ങിയ യുവാവിന് അപ്രതീക്ഷിത സമ്മാനവുമായി ഗവർണർ

വികസനത്തിന്റെ പേരിൽ സാമ്പത്തിക നേട്ടം ഉദ്ദേശിച്ച് പാരസ്തിക പഠനം പോലും നടത്താതെയും , കേന്ദ്ര റെയിൽവേ ബോർഡിന്റെ അംഗികാരം ഇല്ലാത്ത അപ്രയോഗിക പദ്ധതി ഉപേക്ഷിക്കുന്നതു വരെ UDF ജനങ്ങൾക്കൊപ്പം ഉണ്ടാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. UDF വിഭാവന ചെയ്ത നെടുമ്പാശേരി വിമാനത്താവള പദ്ധതിയും , എക്സ്പ്രസ് ഹൈവേയും ഉൾപ്പടെ എതിർക്കുകയും, കമ്പ്യൂട്ടർ വൽക്കരണത്തിനതിരെ കമ്പ്യൂട്ടർ തല്ലി കർക്കുകയും ചെയ്ത CPMമാണ് വികസന വിരോധികളെന്നും ഉമ്മൻ ചാണ്ടി കുറ്റുപ്പെടുത്തി.

UDF കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം കളക്ടറേറ്റ് പടിക്കൽ നടത്തിയ പ്രധിഷേധ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. UDF ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ബലം പ്രയോഗിച്ച് മരണ റെയിലിന് കല്ലിടാൻ വന്നാൽ UDF മനുഷ്യ തീവണ്ടിയായി മാറിക്കൊണ്ട് തടയുമെന്ന് സമര പ്രഖ്യാപനം നടത്തി കൊണ്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA മുന്നറിയിപ്പ് നൽകി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button