Latest NewsNews

ശിവഭഗവാനും ആരോഗ്യവും

ഇത്രത്തോളം ഭക്തവത്സലനായ മറ്റൊരു ദൈവത്തെ കാണുക പ്രയാസം

ഭഗവാന്‍ ശിവന്‍ സര്‍വ്വ ചരാചരങ്ങളുടേയും അധിപന്‍ എന്നാണ് അറിയപ്പെടുന്നത്. ക്രോധത്തിന്റേയും സ്‌നേഹത്തിന്റേയും പര്യായമാണ് ശിവന്‍ എന്ന കാര്യത്തില്‍ സംശയമില്ല. ഇത്രത്തോളം ഭക്തവത്സലനായ മറ്റൊരു ദൈവത്തെ കാണുക പ്രയാസം.

എന്നാല്‍ ശിവന് നമ്മുടെ ആരോഗ്യവുമായി എന്താണ് ബന്ധമെന്ന് നോക്കാം. ശിവന്‍ പ്രതിനിധാനം ചെയ്യുന്ന ഓരോ വസ്തുക്കളും നമ്മുടെ ആരോഗ്യകാര്യവുമായി ബന്ധപ്പെട്ടതാണ്. ഏത് വിധേനയാണ് ഇത്തരത്തില്‍ ശിവനുമായി നമ്മുടെ ആരോഗ്യം ബന്ധപ്പെട്ടിരിക്കുന്നതെന്നു നോക്കാം.

ധ്യാനം

തിരക്കുള്ള ജീവിതത്തില്‍ നമുക്ക് നമ്മളെ കുറിച്ചോര്‍ക്കാന്‍ അല്‍പ സമയം അത്യാവശ്യമാണ്. അതാണ് ഭഗവാന്‍ ധ്യാനത്തിലൂടെ നമുക്ക് കാണിച്ചു തരുന്നത്. എന്നാല്‍ ഇതില്‍ ആരോഗ്യപരമായും ചില വസ്തുതകളുണ്ട്. പലപ്പോഴും ആവശ്യമില്ലാത്ത ടെന്‍ഷന്‍ നമ്മള്‍ വരുത്തി വെയ്ക്കുമ്പോള്‍ നമുക്കുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുക്കാന്‍ ധ്യാനം നല്ലതാണ്.

ഭസ്മധാരി
ഭസ്മധാരിയാണ് ശിവന്‍, നമ്മുടെ ഉള്ളിലുള്ള അസൂയ കുശുമ്പ് തുടങ്ങിയ എല്ലാ വികാരങ്ങളേയും ഇല്ലാതാക്കാന്‍ ഭസ്മത്തിനു കഴിയും. മാത്രമല്ല ശരീരത്തിന് ഒരു പോസിറ്റീവ് മനോഭാവം വരുത്താനും ഇതിലൂടെ കഴിയും എന്നതാണ് സത്യം.

നീലകണ്ഠന്‍
എന്തുകൊണ്ട് നീലകണ്ഠന്‍ എന്നാലോചിച്ചിട്ടുണ്ടോ? ലോകത്തെ നശിപ്പിക്കാന്‍ പോന്ന കാളകൂട വിഷം കഴിച്ചതിന്റെ ഫലമായായണ് ഭഗവാന് നീല നിറത്തിലുള്ള കഴുത്തുണ്ടായത്. എന്തായാലും നമ്മുടെ തന്നെ ശരീരത്തിലുള്ള ചില വിഷാംശങ്ങള്‍ പലപ്പോഴും നമുക്ക് തന്നെ വിനാശകരമായി മാറാറുണ്ട് എന്നതാണ് ഭഗവാന്റെ നീലകണ്ഠത്തിലൂടെ നമുക്ക് മനസ്സിലാവുന്നത്.

അങ്ങനെ ശിവൻ ഓരോ രൂപത്തിലും ഭാവത്തിലും ആരോഗ്യം ആകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button