ശ്രീനഗര്‍ : ജമ്മുകശ്മീരില്‍ ഭീകരര്‍ തടവിലാക്കിയ പെണ്‍കുട്ടികളെ ഇന്ത്യന്‍ സൈന്യം മോചിപ്പിച്ചു. രണ്ട് പെണ്‍കുട്ടികളെയാണ് ഭീകരര്‍ ബന്ദികളാക്കിയിരുന്നത്. ഏറ്റുമുട്ടലില്‍ ഭീകരരെ വകവരുത്തി പെണ്‍കുട്ടികളെ രക്ഷപ്പെടുത്തുകയായിയിരുന്നു സൈന്യം. കുല്‍ഗാം ജില്ലയിലെ രെദ്വാനി മേഖലയില്‍ വ്യാഴാഴ്ച രാവിലെയാണ് ഏറ്റുമുട്ടല്‍ നടന്നത്.
Read Also : സംസ്ഥാനത്ത് രാത്രി പോസ്റ്റ്മോര്‍ട്ടം ആരംഭിക്കണം, കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി
ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു രെദ്വാനി മേഖലയില്‍ സൈന്യം പരിശോധനയ്ക്കായി എത്തിയത്. ഇത് ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.അമീര്‍ ബഷീര്‍ ദാര്‍, ആദില്‍ യൂസഫ് ഷാന്‍ എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ വകവരുത്തിയത്. ഇവരുടെ പക്കല്‍ നിന്നും രണ്ട് പിസ്റ്റലുകള്‍, രണ്ട് മാഗസീനുകള്, ഏഴ് പിസ്റ്റല്‍ റൗണ്ടുകള്‍, ഗ്രനേഡ് എന്നിവയും സൈന്യം കണ്ടെടുത്തിട്ടുണ്ട്.
Post Your Comments