KeralaLatest NewsNews

‘ പലതും പഠിച്ചു’: സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് മെട്രോമാന്‍

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഇ ശ്രീധരന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.

പാലക്കാട്: സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് വ്യക്തമാക്കി മെട്രോമാന്‍ ഇ ശ്രീധരന്‍. തെരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പലതും പഠിക്കാനായിയെന്നും രാഷ്ട്രീയം ഉപേക്ഷിക്കുന്നെന്ന് ഇതിന് അര്‍ത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സജീവ രാഷ്ട്രീയത്തിലിറങ്ങേണ്ട ആവശ്യം തനിക്കിപ്പോഴില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു. മലപ്പുറത്ത് വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ രാഷ്ട്രീയത്തില്‍ ചേര്‍ന്നപ്പോഴും രാഷ്ട്രീയക്കാരനായല്ല ചേര്‍ന്നത്. ഒരു ബ്യൂറോക്രാറ്റ് ആയിട്ടാണ്. രാഷ്ട്രീയ പ്രവര്‍ത്തനക്കാളധികം മറ്റുവഴികളിലൂടെ നാടിനെ സേവിക്കാന്‍ കഴിയുന്നുണ്ട്’- ഇ ശ്രീധരൻ വ്യക്തമാക്കി.

Read Also: രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് 1300 കോടി രൂപയുടെ പ്രോത്സാഹന പദ്ധതി : അംഗീകാരം നല്‍കി കേന്ദ്രമന്ത്രി സഭ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഇ ശ്രീധരന്റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. ബിജെപി തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇ ശ്രീധരനെ പരിഗണിക്കുന്നെന്ന ചര്‍ച്ചകളും തെരഞ്ഞെടുപ്പ് കാലത്ത് സജീവമായിരുന്നു. പാലക്കാട് നിന്ന് മത്സരിച്ച ഇ ശ്രീധരന്‍ പക്ഷെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ഷാഫി പറമ്പിലിനോട് പരാജയപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button