തിരുവനന്തപുരം: കോവിഡ് ചികിത്സയിൽ ഉള്ളവരുടെ എണ്ണം കുറയുമ്പോഴും സംസ്ഥാനത്ത് കുറവില്ലാതെ മരണ നിരക്ക്. ഇന്നലെ മാത്രം 125 കോവിഡ് മരണമാണ് ഉണ്ടായത്. പഴയ മരണം കൂടി ചേർത്ത് 10 ദിവസത്തിനുള്ളിൽ 2019 മരണം റിപ്പോർട്ട് ചെയ്തു. 29,000തിലധികം അപ്പീലുകൾ ഇനിയും ഉണ്ടെന്നിരിക്കെ ഇപ്പോൾ തന്നെ മൊത്തം മരണസംഖ്യ 43,000 കടന്നു. വാക്സിനേഷൻ ഇത്രയധികം മുന്നേറിയിട്ടും ഗൗരവത്തോടെ പരിശോധിക്കേണ്ട നിലയിലാണ് മരണസംഖ്യ. തിരുവനന്തപുരത്ത് മാത്രം ഇന്നലെ 57 പേരാണ് മരിച്ചത്. കൊല്ലത്തും എറണാകുളത്തും 13ഉം ഇടുക്കിയിൽ 10ഉം മരണം. ഇന്നലെ പുതിയ കോവിഡ് രോഗികൾ 4006 മാത്രമാണ്.
മാസങ്ങൾക്ക് ശേഷമാണ് ഇന്നലെ മരണം 100 കടന്നത്. ശരാശരി 40ന് മുകളിൽ മരണം ഇപ്പോഴും പ്രതിദിനം ഉണ്ട്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 444 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 1575 പഴയ മരണവും കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ 10 ദിവസത്തെ മരണം 2019 ആയി. മൊത്തം മരണസംഖ്യ 43,626 ആയതോടെ മരണക്കാനാക്കിൽ വൻ കുതിപ്പുണ്ടായി സംസ്ഥാനം മഹാരാഷ്ട്രക്ക് മാത്രം പിറകിലാണ് ഇപ്പോൾ. 29,000തിലധികം അപ്പീലുകളും പരിഗണന കാത്തു കിടക്കുകയാണ്. മരണസംഖ്യ ഇനിയും കുതിക്കുമെന്നു ചുരുക്കം.
Read Also: രോഗികളുടെ എണ്ണം നാലായിരത്തിന് മുകളിൽ: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
ആദ്യഡോസ് വാക്സിനേഷൻ 97%വും, രണ്ടാം ഡോസ് 72%വും ആയിരിക്കെയാണ് ഇപ്പോഴും പ്രതിദിനം ഇത്രയും മരണം എന്നതും ശ്രദ്ധേയമാണ്. വെന്റിലേറ്ററുകളിൽ ഇപ്പോൾ 223 പേരും ഐസിയുകളിൽ 546 പേരും ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കേരളത്തില്‍ കഴിഞ്ഞ ദിവസം 4006 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 830, എറണാകുളം 598, കോഴിക്കോട് 372, കോട്ടയം 364, തൃശൂര്‍ 342, കൊല്ലം 260, കണ്ണൂര്‍ 237, ഇടുക്കി 222, ആലപ്പുഴ 174, പത്തനംതിട്ട 158, മലപ്പുറം 132, വയനാട് 132, പാലക്കാട് 115, കാസര്‍ഗോഡ് 70 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Post Your Comments