KeralaLatest NewsNews

കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനം: പുതിയ തെളിവുകള്‍ നിലവിലുണ്ടെന്ന് വി.ഡി​ സതീശന്‍

പുതിയ സാഹചര്യങ്ങള്‍ കൂടി കോടതി പരിഗണിക്കണം. കേസില്‍ സത്യവാങ്മൂലം ഗവര്‍ണര്‍ സമര്‍പ്പിച്ചതിന് ശേഷമാണ് ഗവര്‍ണര്‍ തന്നെ വിവാദമാക്കുന്നത്.

തിരുവനന്തപുരം: കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനത്തിൽ പ്രതിപക്ഷ നേതാവ്​ വി.ഡി.സതീശന്‍. ഹർജിയില്‍ ഹൈക്കോടതിക്ക് മുമ്പില്‍ യഥാര്‍ത്ഥ വിവരങ്ങള്‍ എത്തിയില്ലെന്ന് സതീശന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തെളിവുകള്‍ പുറത്ത് വരുന്നതിന് മുമ്പ് നല്‍കിയ ഹരജിയാണിത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ്​ സിംഗിള്‍ ബെഞ്ച്​ ഉത്തരവ്​ പുറത്ത്​ വന്നത്​.

‘നിയമനം തെറ്റാണെന്ന ഗവര്‍ണറുടെ കുറ്റസമ്മതവും, ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു മുഖ്യമന്ത്രിക്ക് എഴുതിയ കത്തുമുള്‍പ്പെടെ പുതിയ തെളിവുകള്‍ നിലവിലുണ്ട്. അതു കൂടി പരിഗണിച്ചായിരിക്കും ഡിവിഷന്‍ ബെഞ്ചിലേക്ക് പോകുന്നത്. അതുകൊണ്ട്​ സിംഗിള്‍ ബെഞ്ച്​ ഉത്തരവ്​ കാര്യമാക്കുന്നില്ല’- വിഡി സതീശന്‍ പറഞ്ഞു.

Read Also: തനിക്കെതിരെ പരസ്യമായി പറഞ്ഞത് ശരിയായില്ല, നടപടി ശരിയായോയെന്ന് എംഎം മണി സ്വയം പരിശോധിക്കണമെന്ന് രാജേന്ദ്രന്‍

‘പുതിയ സാഹചര്യങ്ങള്‍ കൂടി കോടതി പരിഗണിക്കണം. കേസില്‍ സത്യവാങ്മൂലം ഗവര്‍ണര്‍ സമര്‍പ്പിച്ചതിന് ശേഷമാണ് ഗവര്‍ണര്‍ തന്നെ വിവാദമാക്കുന്നത്. കണ്ണൂര്‍ വി.സിയായി ഗോപിനാഥ്​ രവീന്ദ്രനെ നിയമിച്ചതിനെതിരായ ഹർജികള്‍ ഹൈകോടതി ഫയലില്‍ സ്വീകരിക്കാതെ തള്ളിയിരുന്നു. ഇതിന്​ പിന്നാലെ സിംഗിള്‍ ബെഞ്ച്​ ഉത്തരവിനെതിരെ ഡിവിഷണ്‍ ബെഞ്ചിനെ സമീപിക്കുമെന്ന്​ ഹർജിക്കാര്‍ വ്യക്​തമാക്കിയിരുന്നു’- വിഡി സതീശന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button