ന്യൂഡല്‍ഹി : രാജ്യത്തെ 23 കോടി പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കേന്ദ്രം. 23.34 കോടി ഇപിഎഫ് അക്കൗണ്ടുകളിലേക്ക് പലിശയെത്തിയതായി റിപ്പോര്‍ട്ട്. 8.50 ശതമാനമാണ് 2020-21 സാമ്പത്തിക വര്‍ഷത്തേക്കുള്ള പലിശ. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനാണ് ഇക്കാര്യം ട്വിറ്റര്‍ വഴി അറിയിച്ചത്.
Read Also : ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് ചെയ്തത് 900 കൊവിഡ് കേസുകൾ : കോർണെൽ യൂണിവേഴ്സിറ്റി അടച്ചു പൂട്ടി
ഇപിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് തങ്ങളുടെ അക്കൗണ്ടില്‍ പണം എത്തിയോ എന്ന് ഇപ്പോള്‍ എളുപ്പം അറിയാന്‍ സാധിക്കും. ഉമാംഗ് ആപ്പില്‍ നിന്നും എസ്എംഎസ്, മിസ്ഡ് കോള്‍, വെബ്‌സൈറ്റ്, എന്നിവ വഴി ബാലന്‍സ് അറിയാനാകുമെന്നാണ് ഇപിഎഫ്ഒ അറിയിച്ചിരിക്കുന്നത്. 2020-21 സാമ്പത്തിക വര്‍ഷത്തിലും പലിശ നിരക്ക് 8.5 ശതമാനമായി നിലനിര്‍ത്തുവാനാണ് ഇപിഎഫ്ഒ തീരുമാനിച്ചത്.
അക്കൗണ്ടുകളില്‍ പണം എത്തിയോ എന്നറിയാന്‍ ഉപഭോക്താക്കള്‍ ചെയ്യേണ്ട കാര്യങ്ങള്‍ :
എസ്എംഎസ് വഴി ഇപിഎഫ് ബാലന്‍സ് അറിയാന്‍ ഇപിഎഫ്ഒഎച്ച്ഒ/ യുഎഎന്‍, എല്‍എഎന്‍ എന്ന ക്രമത്തില്‍ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ നിന്ന് 7738299899 എന്ന നമ്പറിലേക്ക് മെസേജ് അയക്കണം. യുഎഎന്നിന്റെ സ്ഥാനത്ത് നിങ്ങളുടെ യുഎഎന്‍ നമ്പറും എല്‍എഎന്‍ എന്ന സ്ഥാനത്ത് ഏത് ഭാഷയിലാണോ സന്ദേശം വേണ്ടത്, അതുമാണ് അറിയിക്കേണ്ടത്. ഇഎന്‍ജി എന്ന് നല്‍കിയാല്‍ ഇംഗ്ലീഷില്‍ സന്ദേശം ലഭിക്കും.
മിസ്ഡ് കോളിലൂടെ ബാലന്‍സ് അറിയാന്‍ 01122901406 എന്ന നമ്പറിലേക്ക് രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ നിന്ന് മിസ്ഡ് കോള്‍ അടിച്ചാല്‍ മതിയാകും. യുഎഎന്‍ നമ്പറും പാസ്വേര്‍ഡും ഉപയോഗിച്ച് ഇപിഎഫ് പാസ്ബുക് പോര്‍ട്ടലില്‍ നിന്നും പിഎഫ് ബാലന്‍സ് അറിയാനാവും.
ആധാര്‍ അക്കൗണ്ടുമായി ബന്ധിപ്പിച്ച പിഎഫ് അക്കൗണ്ടുകള്‍ക്ക് മാത്രമേ ഇനിമുതല്‍ പണം ലഭിക്കൂ. പ്രൊവിഡന്‍സ് ഫണ്ട് അക്കൗണ്ടുമായി ആധാര്‍ നമ്പര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധം ആക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
Post Your Comments