ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. മുല്ലപ്പെരിയാറിലെ റൂള്‍ കര്‍വ് പുനഃപരിശോധിക്കുക, നിലവിലെ ഡാം ഡികമ്മീഷന്‍ ചെയ്യുക, അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതില്‍ നിന്ന് തമിഴ്‌നാടിനെ വിലക്കുക തുടങ്ങി ആവശ്യങ്ങളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.
Read Also : ഒല ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരത്തുകളിലേക്ക്
മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതിലൂടെ പെരിയാരിന്റെ തീരത്തുള്ള വീടുകള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടം സംഭവിച്ചിരുന്നു. ഇതിലൂടെ ഉണ്ടായ നാശനഷ്ടത്തിന് തമിഴ്‌നാട് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം ഉന്നയിക്കുമെന്ന് കേരളം പറഞ്ഞിരുന്നെങ്കിലും നഷ്ടപരിഹാര കാര്യം ഒഴിവാക്കിയാണ് കേരളം സുപ്രീംകോടതിയില്‍ ഇടക്കാല സത്യവാങ്മൂലം നല്‍കിയത്. കഴിഞ്ഞ മാസം അവസാനം മുതല്‍ ഇതുവരെ 12 തവണയാണ് തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത്. രാത്രി ഒരു മണിക്കും പുലര്‍ച്ചെ അഞ്ചുമണിക്കും ഇടയ്ക്കാണ് തമിഴ്‌നാട് അണക്കെട്ട് തുറന്നത്.
എന്നാല്‍ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് മുല്ലപ്പെരിയാറില്‍ നിന്ന് ജലം തുറന്നുവിട്ടതെന്നാണ് തമിഴ്‌നാട് സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. സ്പില്‍വേയിലൂടെ വെള്ളം തുറന്നുവിടുന്നത് തീരുമാനിക്കാന്‍ കേരള തമിഴ്‌നാട് സംയുക്തസമിതി രൂപീകരിക്കണമെന്ന ആവശ്യവും കേരളം ഉന്നയിച്ചിട്ടുണ്ട്.
Post Your Comments