
അതിരാവിലെ ഇഷ്ട ദേവനെ പ്രാർത്ഥിക്കുന്നവരാണ് നമ്മളിൽ പലരും. വീട്ടിൽ തന്നെ ചില പൂജകൾ ചെയ്തു ദേവ പ്രീതി വരുത്താൻ പലരും ശ്രമിക്കാറുണ്ട്. പണവും സമാധാനവുമുണ്ടാകാന്‍ ചെയ്യുന്ന പൂജകളില്‍ പ്രധാനപ്പെട്ടതാണ് വിഷ്ണുപൂജ. ഈ പൂജ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം.
രാവിലെ കുളി കഴിഞ്ഞതിന് ഉടനെയാണ് വിഷ്ണുപൂജ ചെയ്യേണ്ടത്. ഭക്ഷണശേഷം വിഷ്ണുപൂജ ചെയ്യരുത്. പൂജാ വേളയിൽ വാങ്ങുന്ന പൂക്കളേക്കാള്‍ തൊടിയിലും മറ്റുമായി പറിച്ചെടുത്ത പൂക്കള്‍ കഴിവതും ഉപയോഗിയ്ക്കുക.പ്രസാദത്തിന് നെയ്യു മാത്രം ഉപയോഗിയ്ക്കുക. മറ്റ് ഓയിലുകള്‍ ഉപയോഗിയ്ക്കരുത്. വിളക്കില്‍ നൂല്‍ത്തിരികള്‍ക്ക് പകരം പഞ്ഞി കൊണ്ടുള്ളവ ഉപയോഗിയ്ക്കുക. നഖം കൊണ്ടു സ്പര്‍ശിച്ച പൂജാദ്രവ്യങ്ങളോ വെള്ളമോ ഭഗവാന് നേദിയ്ക്കരുത്. വിഷ്ണുപൂജ ഇരുട്ടില്‍ ചെയ്യരുത്. വിഗ്രഹസ്പര്‍ശനവും അരുത്. നീല വസ്ത്രം ധരിച്ചു വിഷ്ണുപൂജ ചെയ്യരുത്. നീല വസ്ത്രം ഭഗവാന് സമര്‍പ്പിയ്ക്കുകയുമരുത്.
Post Your Comments