ഐസ്വാൾ: ക്രിസ്മസ് ആഘോഷിക്കാൻ കൂറ്റൻ നക്ഷത്രം നിർമ്മിച്ച് ആസാം റൈഫിൾസ്. മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളിലാണ് ഈ നക്ഷത്രം നിർമ്മിച്ചിരിക്കുന്നത്. ‘സ്റ്റാർ ഓഫ് ബത്ലഹേം’ എന്നാണ് ഈ ഭീമൻ നക്ഷത്രത്തിന് പേര് നൽകിയിരിക്കുന്നത്. നിരവധി ആൾക്കാരാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏറ്റവും വലിയ നക്ഷത്രമായ സ്റ്റാർ ഓഫ് ബത്ലഹേം കാണാനെത്തുന്നത്.
ചുവന്ന നിറത്തിൽ നിർമ്മിച്ചിരിക്കുന്ന നക്ഷത്രത്തിന് 47 അടി ഉയരമുണ്ട്. 23 സെക്ടർ ആസാം റൈഫിൾസിലെ ലുൻഗ്ലൈ ബറ്റാലിയൻ ആണ് നക്ഷത്രം നിർമിക്കാൻ മുൻകൈയെടുത്തത്. കോവിഡ് മഹാമാരി മൂലം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കഴിഞ്ഞവർഷം ക്രിസ്മസ് ആഘോഷിക്കാൻ സാധിച്ചില്ല. ഈവർഷം അതിനു പരിഹാരമായാണ് സൈനികർ ക്രിസ്മസ് ഗംഭീരമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Post Your Comments