ബെജിയിംഗ്: വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വൈറസ് വ്യാപിക്കുന്നതായി റിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ചൈനയിലും റിപ്പോര്‍ട്ട് ചെയ്തു. വിദേശയാത്ര കഴിഞ്ഞെത്തിയ പൗരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ഒന്‍പതിനാണ് ഇയാള്‍ ചൈനയിലെത്തിയത്. ടിയാന്‍ജിനിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചയാള്‍ സിറ്റി ആശുപത്രിയില്‍ ചികിത്സയിലാണെന്നും നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read Also : കേരളത്തിന്റെ സ്വപ്നപദ്ധതിയായ സില്‍വര്‍ ലൈന്‍ അര്‍ദ്ധ അതിവേഗ റെയില്‍പാതയുമായി പിണറായി സര്‍ക്കാര്‍ മുന്നോട്ട്
അതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ ഫലം കാണുന്നില്ലെന്ന സൂചനയാണ് ചൈനയില്‍ നിന്നും പുറത്തുവരുന്നത്. രാജ്യത്ത് ഡെല്‍റ്റ വകഭേദവും വ്യാപിക്കുകയാണ്. കിഴക്കന്‍ ചൈനയിലെ ഷെജിയാങ് പ്രവിശ്യയില്‍ ഒരു വ്യാവസായിക പവര്‍ ഹൗസിലെ നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിരവധി പേരുടെ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
രോഗവ്യാപനം കൂടുന്ന സാഹചര്യത്തില്‍ ഇവിടെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. അഞ്ച് ലക്ഷത്തില്‍ അധികം ആളുകള്‍ താമസിക്കുന്ന ഇവിടുത്തെ ഒരു നഗരം പൂര്‍ണ്ണമായും അടച്ചുപൂട്ടി. കൊറോണ വൈറസിന്റെ നിരവധി ക്ലസ്റ്ററുകളും ഇവിടെ രൂപപ്പെട്ടിട്ടുണ്ട്
Post Your Comments