ലണ്ടൻ: ഒമിക്രോൺ വേരിയന്റ് ബാധിച്ച് ബ്രിട്ടനിൽ ഒരാൾ മരിച്ചതായി പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഔദ്യോഗികമായി പ്രസ്താവിച്ചു. വൈറസ് പടരുന്നത് കാട്ടുതീ പോലെയാണെന്നും ഇതിനെ തടയാൻ രാജ്യം കൊവിഡ് ബൂസ്റ്റർ ഷോട്ട് പ്രോഗ്രാം ആരംഭിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രിട്ടൻ കഴിഞ്ഞ വർഷം മുതൽ കൊറോണ വൈറസ് കാരണം ആഗോള ആരോഗ്യ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച രാജ്യങ്ങളിൽ ഒന്നാണ്. എന്നാൽ പുതിയ വൈറസ് മ്യൂട്ടേഷനിൽ നിന്നുള്ള മരണം ഔദ്യോഗികമായി പ്രഖ്യാപിച്ച ആദ്യത്തെ സർക്കാരും ബ്രിട്ടന്റേതാണ്.
പടിഞ്ഞാറൻ ലണ്ടനിലെ ഒരു വാക്‌സിനേഷൻ കേന്ദ്രം സന്ദർശിച്ച ബോറിസ് ജോൺസൺ, ബ്രിട്ടീഷ് തലസ്ഥാനത്ത് ഏകദേശം 40 ശതമാനം കേസുകളും ഒമിക്‌റോണിന്റെ വകഭേദമാണെന്നും ആശുപത്രിയിൽ രോഗികൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ‘നിർഭാഗ്യവശാൽ, ഒമിക്രോൺ ബാധിച്ച് ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്,’ രാജ്യം പുതിയ കൊറോണ അണുബാധയുടെ ‘വേലിയേറ്റം’ നേരിടുന്നുവെന്ന് മുന്നറിയിപ്പ് നൽകിയതിന് ഒരു ദിവസത്തിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്.
ദേശീയ കോവിഡ് അലേർട്ട് ലെവൽ ഉയർത്തിക്കൊണ്ട് ബ്രിട്ടൻ ഞായറാഴ്ച അലാറം മുഴക്കിയിരുന്നു. അതേസമയം ലണ്ടനിലെ സ്വകാര്യ ആശുപത്രികൾ നിറഞ്ഞതായും വാർത്തകളുണ്ട്. മുതിർന്ന എല്ലാവര്ക്കും വാക്സിനേഷൻ നൽകുന്നുണ്ട്. എന്നാൽ വലിയ തോതിലുള്ള ആവശ്യം കാരണം വാക്സിനേഷൻ ദൗർലഭ്യവും ഉണ്ട്. പുതിയ വേരിയന്റ് അതിവേഗമാണ് പടർന്നു പിടിക്കുന്നത്. വേരിയന്റിന്റെ 1,239 സ്ഥിരീകരിച്ച കേസുകൾ ഞായറാഴ്ച രേഖപ്പെടുത്തിയ ശേഷം ഓരോ രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ എണ്ണം ഇരട്ടിയാകുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. അതേസമയം ക്രിസ്തുമസ് ന്യു ഇയർ പാർട്ടികൾ നടത്തുന്നതിനും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
Post Your Comments