
മസ്‌കറ്റ്: ബാങ്ക് ഇടപാടുകാരനില്‍ നിന്ന് പണം തട്ടിയെടുത്ത കേസില്‍ എട്ട് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആഫ്രിക്കന്‍ പൗരന്മാരെയാണ് മസ്‌കറ്റ് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ് പിടികൂടിയത്. ഒരു ബാങ്ക് ഇടപാടുകാരനില്‍ നിന്നും പണം തട്ടി എടുത്തതിനെ തുടര്‍ന്നുള്ള പരാതിയിലാണ് ആഫ്രിക്കന്‍ പൗരത്വമുള്ള എട്ടംഗ സംഘത്തെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
Read Also : ഗൗതം രാഘവനെ വൈറ്റ് ഹൗസ് പേഴ്‌സണല്‍ ചീഫായി നിയമിച്ച് ബൈഡന്‍
ബാങ്കില്‍ നിന്നും വലിയ തുക പിന്‍വലിക്കുന്ന ഉപഭോക്താക്കളെ പിന്തുടര്‍ന്ന് അവരുടെ വാഹനങ്ങളില്‍ നിന്ന് പണം മോഷ്ടിക്കുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരന്‍ സ്വദേശിയാണോ വിദേശിയാണോ എന്നത് സംബന്ധിച്ച് വിശദാംശങ്ങള്‍ അറിവായിട്ടില്ല.
Post Your Comments