ആവശ്യത്തിന് ഉറക്കമില്ലാതെ പല അസുഖങ്ങളും പിടിപെടുന്നതും മാനസികമായി ഗുരുതരമായ അവസ്ഥകളിലേക്കെത്തുന്നതുമെല്ലാം നമ്മള്‍ കാണാറുണ്ട്. ഉറങ്ങാനാകാത്തപ്പോഴൊക്കെ ഭക്ഷണത്തെക്കാള്‍ ഒരുപടി മുന്നിലാണ് ഉറക്കമെന്ന് തോന്നാറില്ലേ? ഉറക്കമില്ലാത്തവര്‍ക്ക് പരീക്ഷിക്കാന്‍ ഇതാ ഒരു ചെറിയ തന്ത്രം.
ആദ്യഘട്ടത്തില്‍ മസിലുകളെല്ലാം അയച്ചിടാന്‍ ശ്രമിക്കണം. വളരെ പതിയെ ഓരോ മസിലുകളായി അയച്ചുവിടാം. കണ്ണിന് ചുറ്റുമുള്ള മസിലുകള്‍ വരെ അയയണം. എങ്കിലേ ഈ ഘട്ടം പൂര്‍ത്തിയാകൂ.
Read Also : കണ്ണൂരില്‍ ടിപ്പര്‍ ലോറി മതിലിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു മരണം
ശ്വസനം നിയന്ത്രണത്തിലാക്കലാണ് രണ്ടാം ഘട്ടത്തില്‍ ചെയ്യേണ്ടത്. നന്നായി ശ്വാസമെടുത്ത് പുറത്തേക്ക് വിടുക. നെഞ്ച് വളരെ സുഖകരമായ രീതിയില്‍ ‘റിലാക്‌സ്ഡ്’ ആകും വരെ ഇത് തുടരുക.
ചിന്തകളില്‍ നിന്ന് പരമാവധി മനസ്സിനെ മുക്തമാക്കണം. ഇതിന് ഒരു എളുപ്പവഴിയുണ്ട്. നമ്മള്‍ ഏറ്റവും പ്രിയപ്പെട്ട ഒരു സ്ഥലത്ത് സമാധാനത്തോടെ കിടക്കുകയാണെന്ന് സങ്കല്‍പിക്കണം. എന്തെങ്കിലും ചിന്തകള്‍ മനസ്സില്‍ വന്നാലും ‘ചിന്തിക്കരുത്.. ചിന്തിക്കരുത് ‘ എന്ന വാക്ക് ആവര്‍ത്തിച്ച് സ്വയം പറഞ്ഞുനോക്കുക.
Post Your Comments