ന്യൂഡൽഹി: രാജ്യത്ത് കേന്ദ്ര സർക്കാർ നടത്തുന്ന പദ്ധതികളുടെ ക്രെഡിറ്റ് അവകാശപ്പെട്ട് എത്തുന്നവരെ താൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്നൗവിൽ നിന്നും 150 കീ.മീറ്റർ അകലെയുള്ള ബൽറാംപൂരിൽ 9800 കോടി രൂപയുടെ വാട്ടർ കനാൽ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.
Also Read : സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തങ്ങളാണ് ഈ പദ്ധതിക്ക് തറക്കല്ലിട്ടതെന്ന അവകാശവാദവുമായി ആരെങ്കിലും എത്തുമെന്ന് ഡൽഹിയിൽ നിന്നും യാത്ര തിരിക്കുമ്പോൾ മുതൽ താൻ പ്രതീക്ഷിച്ചുവെന്നും ചിലർക്കിത് പതിവാണെന്നും മോദി ആരോപിച്ചു. ഒരുപക്ഷേ അവർ ചെറുപ്പത്തിൽ പദ്ധതിക്കായി റിബൺ മുറിച്ചിരിക്കാമെന്നും മോദി പരിഹസിച്ചു. ചിലർക്ക് ഭാവനമാത്രമാണെുള്ളത്. എന്നാൽ തങ്ങളുടെ മുൻഗണന പ്രാവർത്തികമാക്കുകയെന്നതാണെന്നും പ്രധാനമന്ത്രി ചടങ്ങിൽ പറഞ്ഞു.
Post Your Comments