ബീജിംഗ് : പാര്‍ട്ടി അംഗങ്ങള്‍ക്ക് നിര്‍ബന്ധിത നയങ്ങള്‍ ഏര്‍പ്പെടുത്തി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. നിര്‍ബന്ധമായും വിവാഹം കഴിക്കണമെന്നും രാഷ്ട്ര നന്മയക്കായി മൂന്നു കുട്ടികളെയെങ്കിലും ജനിപ്പിക്കണമെന്നു പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുളള മുഖ പത്രത്തിന്റെ എഡിറ്റോറിയല്‍ ലേഖനത്തില്‍ പറയുന്നു. എന്നാല്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് രൂക്ഷമായ എതിര്‍പ്പുകള്‍ ഉയര്‍ന്നപ്പോള്‍ ലേഖനം പിന്‍വലിച്ചിരുന്നു. സ്‌ക്രീന്‍ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഈ ലേഖനത്തെ സംബന്ധിച്ചു രാജ്യാന്തര വാര്‍ത്ത മാധ്യമങ്ങളായ ഗാര്‍ഡിയന്‍, ബ്ളൂംബര്‍ഗ്, സൗത്ത്‌ചൈന , മോണിങ് പോസ്റ്റ്, കൊറിയ ടൈംസ് എന്നിവയില്‍ ലേഖനം സംബന്ധിച്ചു വാര്‍ത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ആശയം ചൈനയുടെ ജനസംഖ്യാവര്‍ദ്ധനവ് വലിയ തോതില്‍ കുറയുന്നതു രാജ്യത്തിനു പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് വിദഗ്ദര്‍ ആശങ്കപ്പെടുന്നു.
Read Also : കാലുവെട്ടിമാറ്റി റോഡിലെറിഞ്ഞു, വീട്ടിലിട്ടു തുരുതുരേ വെട്ടി: സുധീഷിന്റെ ശരീരത്തില്‍ നൂറിലേറെ മുറിവുകള്‍
നേരത്തെ ഒറ്റകുട്ടി നയം നടപ്പാക്കിയിരുന്ന ചൈന 2016 മുതല്‍ ജനനിരക്കിലെ കുറവ് പരിഗണിച്ച് ഒരു ദമ്പതികള്‍ക്ക് രണ്ടു കുട്ടികള്‍ എന്നു തീരുമാനിക്കുകയും ചെയ്തിരുന്നു. അതില്‍ വീണ്ടും ഇളവു നല്‍കിയാണ് ഈ വര്‍ഷം മൂന്നു കുട്ടികള്‍ എന്ന കണക്കില്‍ എത്തിയിരിക്കുന്നത്. ഒപ്പം കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവരെ വളര്‍ത്തുന്നതിനുമായി സബ്സിഡിയും നല്‍കി തുടങ്ങി. രണ്ടാമത്തെയും മൂന്നാമത്തെയും കുട്ടികള്‍ക്ക് പ്രത്യേക സബ്സിഡി നല്‍കും.
Post Your Comments