News

29 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ 29 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന സരയൂ നഹര്‍ ദേശീയപദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. 14 ലക്ഷം ഹെക്ടര്‍ സ്ഥലത്തെ ജലസേചനം ഉറപ്പ് വരുത്തുന്ന പദ്ധതി 6200 ഗ്രാമങ്ങളിലെ 29 ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം ചെയ്യും.

Read Also : ഹെലികോപ്ടര്‍ ദുരന്തം, ഐഎസ്‌ഐ- എല്‍ടിടിഇ ഗൂഡാലോചനയ്ക്കു സാധ്യത : റിട്ടയേര്‍ഡ് ബ്രിഗേഡിയര്‍ സുധീര്‍ സാവന്ത്

9800 കോടിയിലധികം രൂപ ചെലവിട്ടാണ് സരയൂ നഹര്‍ നാഷണല്‍ പ്രോജക്ട് നിര്‍മ്മിച്ചിരിക്കുന്നത്. അതില്‍ 4600 കോടിയിലധികം രൂപ കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ വകയിരുത്തിയതാണ്. 1978-ല്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും ബജറ്റ് പിന്തുണയുടെ തുടര്‍ച്ചയും വകുപ്പുകള്‍ തമ്മിലുള്ള ഏകോപനവും മതിയായ നിരീക്ഷണവും ഇല്ലാത്തതിനാല്‍ നാല് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പൂര്‍ത്തിയായിരുന്നില്ല. എന്നാല്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2016-ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കൃഷി സിഞ്ചായീ യോജനയുടെ കീഴില്‍ കൊണ്ടുവന്നു.

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച്, ശ്രാവസ്തി, ബല്‍റാംപൂര്‍, ഗോണ്ട, സിദ്ധാര്‍ത്ഥനഗര്‍, ബസ്തി, സന്ത് കബീര്‍ നഗര്‍, ഗോരഖ്പൂര്‍, മഹാരാജ്ഗഞ്ച് എന്നീ ഒമ്പത് ജില്ലകള്‍ക്ക് പ്രയോജനപ്പെടുന്നതാണ് സരയൂ നഹര്‍ പദ്ധതി. ഇത് യാഥാര്‍ത്ഥ്യമായതോടെ ഇവിടുത്തെ കര്‍ഷകര്‍ക്ക് കൃഷി വ്യാപകമാക്കാനും പ്രദേശത്തിന്റെ കാര്‍ഷിക സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനും കഴിയും.

 

shortlink

Post Your Comments


Back to top button