Latest NewsIndiaNews

ക്യാപ്റ്റൻ വരുൺ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍: വിദഗ്ധ ചികിത്സ നിർദ്ദേശിച്ച് ഡോക്ടർമാർ

ദുർഘടമായ പ്രദേശമായിരുന്നതിനാൽ ഫയർഫോഴ്സ് എഞ്ചിനുകൾക്ക് പ്രദേശത്ത് എത്താൻ താമസമുണ്ടായി.

ചെന്നൈ: കൂനൂരില്‍ അപകടത്തിൽപ്പെട്ട വ്യോമസേനാ ഹെലികോപ്ടറിൽ നിന്ന് രക്ഷപ്പെട്ട ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന് വിദഗ്ധ ചികിത്സ. ബെംഗളൂരുവിലെ എയർഫോഴ്‌സ് കമാൻഡ് ആശുപത്രിയിലേക്ക് വരുൺ സിംഗിനെ മാറ്റും. അപകടത്തില്‍പ്പെട്ട ഹെലികോപ്ടറില്‍ നിന്ന് രക്ഷപ്പെട്ട വരുൺ സിംഗ് അതീവ ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററിലാണ്. വരുണ്‍ സിംഗിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് രാജ്നാഥ് സിംഗ് ലോക്സഭയെ അറിയിച്ചു. ബിപിൻ റാവത്ത് അടക്കം 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയോടെയാണ് ഊട്ടിക്ക് സമീപം കുനൂരിൽ ലാൻഡിംഗിന് മിനിറ്റുകൾക്ക് മുമ്പ് വ്യോമസേനയുടെ എം.17 ഹെലികോപ്ടര്‍ തകർന്നത്.

Read Also: യുപിയിൽ ബിജെപിക്ക് ഇത്തവണ രണ്ടക്കം കടക്കാന്‍ സാധിക്കില്ല: അവകാശവാദവുമായി അഖിലേഷ് യാദവ്

അതേസമയം ഹെലികോപ്ടറിൽ നിന്ന് പുറത്തെടുക്കുമ്പോൾ ജനറൽ ബിപിൻ റാവത്തിന് ജീവനുണ്ടായിരുന്നെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ എൻ സി മുരളി പറഞ്ഞു. ബിപിൻ റാവത്ത് തന്‍റെ പേര് പറഞ്ഞതായും ഹിന്ദിയിൽ ചില കാര്യങ്ങൾ പറയുന്നുണ്ടായിരുന്നെന്നും ഉദ്യോഗസ്ഥൻ ഒരു മാധ്യമത്തോട് പറഞ്ഞു. ദുർഘടമായ പ്രദേശമായിരുന്നതിനാൽ ഫയർഫോഴ്സ് എഞ്ചിനുകൾക്ക് പ്രദേശത്ത് എത്താൻ താമസമുണ്ടായി. ഇത് രക്ഷാപ്രവർത്തനത്തിന് ചെറിയ പ്രതിസന്ധി സൃഷ്ടിച്ചു. കുടങ്ങളൊക്കെ ഉപയോഗിച്ച് ആദ്യം തീയണയ്ക്കാൻ ശ്രമം നടന്നെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.

shortlink

Post Your Comments


Back to top button