Latest NewsNewsMobile PhoneTechnology

റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു

മുംബൈ: ഷാവോമിയുടെ പുതിയ ബജറ്റ് 5ജി ഫോണായ റെഡ്മി നോട്ട് 11ടി 5ജി ഇന്ത്യയിൽ വില്പന ആരംഭിച്ചു. 16,999 രൂപ പ്രാരംഭ വില. റിയല്‍മിയില്‍ നിന്നുള്ള സമാനമായ മറ്റ് 5ജി ഫോണുകളുമായി ഈ ഫോണ്‍ മത്സരിക്കും. റെഡ്മിയില്‍ നിന്നു തന്നെയുള്ള രണ്ടാമത്തെ 5ജി ഫോണാണിത്. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുള്ള ഒരു പതിപ്പിന് നോട്ട് 11 ടി 5 ജി 16,999 രൂപയില്‍ ആരംഭിക്കുന്നു.

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരു പതിപ്പ് 17,999 രൂപയ്ക്ക് വില്‍ക്കും. അതേസമയം ടോപ്പ്-ഓഫ്-ലൈന്‍ 8 ജിബി/128 ജിബി പതിപ്പ് വാങ്ങുന്നവര്‍ക്ക് ഫോണ്‍ ലഭിക്കുക 19,999 രൂപയ്ക്കാകും. എന്നിരുന്നാലും, ഒരു പരിമിത കാലയളവിലേക്ക്, ഷവോമി ഫോണ്‍ 1,000 രൂപ കിഴിവില്‍ വില്‍ക്കും. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ ഇടപാടുകള്‍ എന്നിവയ്ക്ക് 1,000 രൂപ അധിക കിഴിവ് ലഭിക്കും.

Read Also:- പാവയ്ക്ക ജ്യൂസിന്റെ ഔഷധ ഗുണങ്ങൾ..!!

എംഐ ഡോട്ട് കോം, എംഐ ഹോം, ആമസോണ്‍ ഇന്ത്യ, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയിലുടനീളം നോട്ട് 11T 5ജി ലഭ്യമാകും. നോട്ട് 11T 5ജി-ക്ക് 6.6-ഇഞ്ച് 1080p IPS LCD ഡിസ്പ്ലേ, 90Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് (240Hz ടച്ച് സാമ്പിള്‍), ഹോള്‍ പഞ്ച് കട്ട്-ഔട്ട് എന്നിവയുണ്ട്. മീഡിയടെക്കിന്റെ 6nm ഡൈമന്‍സിറ്റി 810 ചിപ്പാണ് ഇത് നല്‍കുന്നത്, ഇത് 8ജിബി വരെ റാമും 128ജിബി വരെ സ്റ്റോറേജുമുണ്ട്. ഇത് വികസിപ്പിക്കാവുന്നതാണ്. എംഐയുഐ 12.5 ആണ് സോഫ്റ്റ്വെയര്‍. 33വാട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്.

shortlink

Post Your Comments


Back to top button