കൊച്ചി : ലിജോ ജോസ് പെല്ലിശേരിയുടെ സിനിമ ‘ചുരുളി’യിലെ ഭാഷാ പ്രയോഗം സംബന്ധിച്ച് ഏറെ വിവാദങ്ങള്‍ നിലനിന്നിരുന്നു. സിനിമയ്‌ക്കെതിരെ യഥാര്‍ത്ഥ ചുരുളി ഗ്രാമവാസികളും രംഗത്ത് വന്നിരുന്നു. സിനിമയിലെ ഭാഷാപ്രയോഗം അതിഭീകരമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയും രംഗത്ത് വന്നു. ചിത്രത്തിലെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ജസ്റ്റിസ് എന്‍.നഗരേഷ് അഭിപ്രായ പ്രകടനം നടത്തിയത്. പൊതു ധാര്‍മികതയ്ക്കു നിരക്കാത്ത തരത്തിലുള്ള അസഭ്യ വാക്കുകള്‍ കൊണ്ടു നിറഞ്ഞതാണ് ചിത്രം എന്നു ചൂണ്ടിക്കാട്ടി തൃശൂര്‍ സ്വദേശിനിയായ അഭിഭാഷക പെഗ്ഗി ഫെന്‍ ആണ് ഹൈക്കോടതിയെ സമീപിച്ചത്.
Read Also : വഖഫ് നിയമനം പി.എസ്.സിക്ക് വിടാൻ പിണറായി അനുവദിക്കില്ല : ടി സിദ്ദിഖ്
ചിത്രം ഒടിടി പ്ലാറ്റ്ഫോമില്‍ നിന്നു നീക്കണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. ഹര്‍ജിയില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ്, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നടന്‍ ജോജു ജോര്‍ജ് എന്നിവര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Post Your Comments