ബീജിങ്: ജർമനിയുമായി ഗാഢമായ ബന്ധത്തിന് താല്പര്യം പ്രകടിപ്പിച്ചു ചൈനീസ് പ്രസിഡണ്ട് ഷീ ജിൻ പിംഗ്. പുതിയ ജർമൻ ചാൻസലറായി സ്ഥാനമേറ്റ ഓലാഫ് ഷോൾസിന് ആശംസകൾ അർപ്പിക്കുന്ന വേളയിൽ ആയിരുന്നു ജിൻ പിംഗിന്റെ
ഈ പ്രഖ്യാപനം.
ജർമനിയുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ ചൈന പുതിയ വഴികൾ തേടുകയാണ്. 2022 ശീതകാല ഒളിമ്പിക്സ് പ്രമുഖ രാഷ്ട്രങ്ങൾ എല്ലാം തന്നെ ബഹിഷ്കരിക്കുന്നതിനാൽ, ബീജിങ് ഭരണകൂടം എല്ലാ നയതന്ത്ര ബന്ധങ്ങളും പുതുക്കുന്ന തിരക്കിലാണ്.
ചൈന ഉയിഗുർ മുസ്ലീങ്ങളോട് കാണിക്കുന്ന മനുഷ്യത്വരഹിതമായ പെരുമാറ്റത്തിൽ പ്രതിഷേധിച്ചാണ് അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, കാനഡ എന്നീ രാജ്യങ്ങൾ ബീജിംഗ് ഒളിമ്പിക്സ് നയതന്ത്രപരമായി ബഹിഷ്കരിച്ചത്.
Post Your Comments