Latest NewsInternational

പുടിൻ-ബൈഡൻ ചർച്ച വിഫലം : ഉക്രൈൻ സംഘർഷത്തിന് അയവില്ല

രണ്ടു മണിക്കൂർ നീണ്ട വീഡിയോ കോൺഫറൻസിനു ശേഷവും ചർച്ചയിൽ തീരുമാനമൊന്നും ഉണ്ടായില്ല

ന്യൂയോർക്ക്: ഉക്രൈൻ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടത്തിയ ചർച്ച വിഫലമെന്ന് റിപ്പോർട്ടുകൾ. വിദേശ മാധ്യമമായ അസോസിയേറ്റഡ് പ്രസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റഷ്യയുടെ ഉക്രൈൻ അധിനിവേശ പദ്ധതിയ്‌ക്കെതിരെ മുന്നറിയിപ്പ് നൽകാനാണ് അമേരിക്ക ഈ വിഷയത്തിൽ ചർച്ച നിശ്ചയിച്ചത്. രണ്ടു മണിക്കൂർ നീണ്ട വീഡിയോ കോൺഫറൻസിനു ശേഷവും ചർച്ചയിൽ തീരുമാനമൊന്നും ഉണ്ടായില്ല. റഷ്യൻ സൈനികർ നിൽക്കുന്നത് അവരുടെ മണ്ണിലാണെന്നും, അവർ ആർക്കും ഭീഷണിയല്ലെന്നുമാണ് പുടിൻ പറഞ്ഞത്.
റഷ്യ തുടക്കം മുതൽ ഇതേ നിലപാടിലാണ്. എന്നാൽ, സാധാരണ ഒരു അതിർത്തിയിൽ വിന്യസിക്കുന്നതിലും പത്തിരട്ടി സൈനികരെ ഉക്രൈൻ അതിർത്തിയിൽ റഷ്യ വിന്യസിച്ചിട്ടുണ്ട്. ഒരു സൈനിക നീക്കം ഉണ്ടായാൽ തീർച്ചയായും മേൽക്കൈ റഷ്യയ്ക്കു തന്നെയായിരിക്കും.

എന്നാൽ, ഉക്രൈൻ ആക്രമിക്കാൻ ശ്രമിച്ചാൽ വേദനാജനകമായ ഉപരോധങ്ങളും തിരിച്ചടികളും നേരിടേണ്ടി വരുമെന്ന് ജോ ബൈഡൻ റഷ്യയ്ക്ക് മുന്നറിയിപ്പു നൽകി. ആവശ്യം വന്നാൽ ഉക്രയിന് സൈനിക സഹായം ചെയ്യാനും അമേരിക്ക മടിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button