സിഡ്‌നി: അടുത്ത വർഷം ചൈനയിൽ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് നയതന്ത്രപരമായി ബഹിഷ്കരിച്ച് ഓസ്ട്രേലിയ. ചൈനയിൽ നടക്കുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചാണ് ഈ തീരുമാനമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പ്രഖ്യാപിച്ചു.
അടുത്ത വർഷം ഫെബ്രുവരിയിലാണ് ഒളിമ്പിക്സ് ആരംഭിക്കുക. ഒളിമ്പിക്സ് യോഗങ്ങളിൽ ഓസ്ട്രേലിയൻ നയതന്ത്ര പ്രതിനിധികൾ പങ്കെടുക്കില്ല. എന്നാൽ, കായികതാരങ്ങൾക്ക് ഒളിമ്പിക്സിൽ പങ്കെടുക്കാൻ അനുവാദം ഉണ്ടായിരിക്കുമെന്നും സ്കോട്ട് മോറിസൺ അറിയിച്ചു.
നേരത്തെ, ഇതേ കാരണം കൊണ്ട് അമേരിക്കയും തൊട്ടുപിറകെ ന്യൂസിലാൻഡും നയതന്ത്രപരമായി ഒളിമ്പിക് ബഹിഷ്കരിച്ചിരുന്നു. ഉയിഗുർ മുസ്ലീങ്ങളോട് ചൈനീസ് ഭരണകൂടം കാണിക്കുന്ന മനുഷ്യത്വരഹിതമായ പെരുമാറ്റമാണ് അമേരിക്ക കാരണമായി ചൂണ്ടിക്കാണിച്ചത്. നയതന്ത്ര ബഹിഷ്കരണങ്ങൾക്ക് ഉചിതമായ തിരിച്ചടിയുണ്ടാകുമെന്ന ചൈനയുടെ ഭീഷണി അവഗണിച്ചാണ് രാഷ്ട്രങ്ങളുടെ ഈ തീരുമാനം.
Post Your Comments