ബീജിങ്: ഒളിമ്പിക്സ് ബഹിഷ്കരിക്കാനുള്ള അമേരിക്കയുടെ നീക്കത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി ചൈന. 2022 വിന്റർ ഒളിമ്പിക്സ് നയതന്ത്രമായി ബഹിഷ്കരിക്കാൻ അമേരിക്ക ആലോചിക്കുന്നുവെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ കൃത്യമായ പ്രഖ്യാപനം ഈ ആഴ്ചയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എന്നാൽ, ബഹിഷ്കരണം മര്യാദയില്ലാത്ത ഒരു രാഷ്ട്രീയ പ്രകോപനമായാണ് ചൈന കാണുന്നത്. ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലീജിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇക്കാര്യത്തിൽ ചൈന കുറ്റപ്പെടുത്തുന്നത് അമേരിക്കയിലെ രാഷ്ട്രീയ നേതാക്കളെയാണ്.
തങ്ങളുടെ സാമ്പത്തിക വികസനവും നൂതന സാങ്കേതിക വിദ്യകളിലെ പുരോഗമനവും പ്രദർശിപ്പിക്കാനുള്ള ചൈനയുടെ ഒന്നാന്തരം അവസരമാണ് യു.എസ് ബഹിഷ്കരിക്കുന്നത്. അതുകൊണ്ടു തന്നെ, ചൈനീസ് ഉന്നതതല നേതൃത്വം ഇക്കാര്യത്തിൽ വളരെ അസ്വസ്ഥരാണ്. അതേ സമയം, തിരിച്ചടി ഉണ്ടാവുന്നത് ഏതു രീതിയിലാണെന്ന് വ്യക്തമാക്കാൻ ചൈന തയ്യാറായിട്ടില്ല.
Post Your Comments