Latest NewsNewsIndia

അഖിലേഷിന്റെ ചുവന്നതൊപ്പി അപകട സൂചന: രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

ലക്നൗ: സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ ചുവന്നതൊപ്പി അപകട സൂചനയാണെന്നും സമാജ് വാദി പാര്‍ട്ടി ഭീകരവാദികളോട് അനുകമ്പ പ്രകടിപ്പിക്കുന്നവരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഖിലേഷ് സ്ഥിരമായി ധരിക്കാറുള്ള ‘ചുവന്നതൊപ്പി’ ഉത്തര്‍പ്രദേശിന് റെഡ് അലര്‍ട്ട് ആണെന്ന് മോദി പറഞ്ഞു. ഗോരഖ്പുറില്‍, നവീകരിച്ച വളംഫാക്ടറി-എഐഐഎംഎസ് ഉദ്ഘാടന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോദി.

ചുവന്നതൊപ്പിക്കാര്‍ക്ക് സര്‍ക്കാര്‍ വാഹനങ്ങളുടെ മുകളില്‍ കാണുന്ന ചുവന്ന ലൈറ്റുകളില്‍ മാത്രമാണ് താല്‍പര്യമെന്ന് ഉത്തര്‍ പ്രദേശുകാര്‍ക്ക് മുഴുവനും അറിയാമെന്നും അധികാരത്തോടും വിഐപി പദവിയോടും മാത്രമാണ് സമാജ് വാദി പാര്‍ട്ടിക്ക് താല്‍പര്യമെന്നും മോദി പറഞ്ഞു.

കർഷക സമരത്തിൽ തീരുമാനം ഉടൻ: കർഷകരുടെ ആവശ്യങ്ങളിന്മേൽ കേന്ദ്രസർക്കാർ ഉറപ്പ് നൽകി

ചുവന്ന തൊപ്പിക്കാര്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആഗ്രഹിക്കുന്നത് ഭീകരവാദികളെ ജയിലില്‍നിന്ന് മോചിപ്പിക്കാനാണ്. അഴിമതി, കയ്യേറ്റം, മാഫിയകള്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള സൗകര്യം എന്നിവയ്ക്കു വേണ്ടി മാത്രമാണ് ഈ ആളുകള്‍ക്ക് അധികാരം വേണ്ടത്. ചുവന്നതൊപ്പിക്കാര്‍ ഉത്തര്‍ പ്രദേശിന് റെഡ് അലര്‍ട്ടാണ്, അപകട മുന്നറിയിപ്പാണ്.’ മോദി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button