ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും മികച്ച റൈഫിളുകള്‍ സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. റഷ്യന്‍ നിര്‍മ്മിത ഏകെ- 203 അസോള്‍ട്ട് റൈഫിളുകളാണ് ഇന്ത്യ വാങ്ങുന്നത്. റഷ്യന്‍ പ്രതിരോധ മന്ത്രി ജനറല്‍ സെര്‍ഗേ ഷോയിഗുവും ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്.
റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ന് എത്തുന്നതിന് മുന്നോടിയായാണ് ദ്വിതല മന്ത്രാലയ ഉന്നതതല യോഗത്തിന് രാവിലെ തുടക്കം കുറിച്ചത്. ഒരേ സമയമാണ് പ്രതിരോധ മന്ത്രാലയവും വിദേശകാര്യമന്ത്രാലയവും ഡല്‍ഹിയില്‍ യോഗം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യ-റഷ്യ സുപ്രധാന പ്രതിരോധ കരാര്‍ പ്രകാരം ഏകെ-203 തോക്കുകളും അത്യാധുനിക മിസൈല്‍ വിക്ഷേപണിഎസ്-400 ഉം സ്വന്തമാക്കാനുള്ള ധാരണ നേരത്തെ പ്രഖ്യാപിച്ചതാണ്.
ഇതിനൊപ്പം ഉത്തര്‍പ്രദേശിലെ ആയുധ നിര്‍മ്മാണശാലയില്‍ ഭാവിയില്‍ ഏകെ-203 റൈഫിളുകള്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം നിര്‍മ്മിക്കാനും ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം തീരുമാനം എടുത്തിരുന്നു.
Post Your Comments