Latest NewsKeralaNews

ഡോ. ബി.ആർ. അംബേദ്കർ മാദ്ധ്യമ അവാർഡ് വിതരണം തിങ്കളാഴ്ച്ച

തിരുവനന്തപുരം: പട്ടികവിഭാഗ ക്ഷേമം ലക്ഷ്യമാക്കിയുള്ള മികച്ച മാദ്ധ്യമ റിപ്പോർട്ടുകൾക്ക് സംസ്ഥാന സർക്കാർ നൽകുന്ന ഡോ. ബി.ആർ. അംബേദ്കർ മാദ്ധ്യമ അവാർഡുകൾ തിങ്കളാഴ്ച്ച വിതരണം ചെയ്യും. വൈകിട്ട് അഞ്ചിനു തൃശൂർ പ്രസ് ക്ലബ്ബിൽ മന്ത്രി കെ. രാധാകൃഷ്ണനാണ് അവാർഡ് വിതരണം നടത്തുന്നത്. പി. ബാലചന്ദ്രൻ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിക്കും.

Read Also: തലസ്ഥാന നഗരിയിലെ ലഹരി പാര്‍ട്ടിയില്‍ എക്‌സൈസ് സംഘം എത്തിയത് ടൂറിസ്റ്റുകളെന്ന പേരില്‍

അച്ചടി വിഭാഗത്തിൽ മംഗളം ദിനപത്രം മലപ്പുറം ലേഖകൻ വി.പി. നിസാറിന്റെ ‘തെളിയാതെ അക്ഷരക്കാടുകൾ’ എന്ന പരമ്പരയ്ക്കാണ് അവാർഡ്. ചോലനായ്ക്ക വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയാണ് വിഷയം. എന്തുകൊണ്ട് പിന്നോക്കാവസ്ഥ, കാരണങ്ങൾ, സാഹചര്യം, പ്രതിവിധി തുടങ്ങി വിദ്യാഭ്യാസ ഉന്നമനത്തിനായി സർക്കാർ സ്വീകരിക്കുന്ന നടപടികളും പരമ്പരയിൽ വിവരിക്കുന്നു.

ദൃശ്യമാദ്ധ്യമത്തിൽ ട്വന്റിഫോർ കറസ്‌പോണ്ടന്റ് വി.എ. ഗിരീഷിന്റെ ‘തട്ടിപ്പല്ല, തനിക്കൊള്ള’ എന്ന പരമ്പരയ്ക്കാണ് അവാർഡ്. പട്ടികജാതി പട്ടികവർഗ വിഭാഗത്തിനു ലഭിച്ച പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസികൾ എന്നിവ അന്യവിഭാഗക്കാർ തട്ടിയെടുക്കുന്നതു സംബന്ധിച്ചാണ് പരമ്പര. മാദ്ധ്യമം റിപ്പോർട്ടർ ഡോ. ആർ. സുനിലും, ജീവൻ ടി.വി. ന്യൂസ് എഡിറ്റർ സുബിത സുകുമാരനും പ്രത്യേക പരാമർശത്തിന് അർഹരായി. 30,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്.

Read Also: മതനിന്ദ ആരോപിച്ച് ശ്രീലങ്കന്‍ പൗരനെ കൊലപ്പെടുത്തിയ സംഭവം, മുഴുവന്‍ പ്രതികളേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരും

shortlink

Related Articles

Post Your Comments

Related Articles


Back to top button