ബീജിംഗ്: ബ്രിട്ടീഷ് ചാരസംഘടനയായ എം.ഐ6 വ്യാജവാർത്ത ചമയ്ക്കുന്നുവെന്ന ആരോപണവുമായി ചൈന. എം.ഐ6 തലവനായ റിച്ചാർഡ് മൂറെയ്ക്കെതിരെയാണ് ചൈന രംഗത്തെത്തിയിരിക്കുന്നത്.
ചൈന ദരിദ്ര രാഷ്ട്രങ്ങളെ ലക്ഷ്യം വെച്ച് കടം നൽകി അവരുടെ വസ്തുവകകൾ സ്വന്തമാക്കുന്നു എന്നാണ് റിച്ചാർഡ് ആരോപിച്ചത്. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ എന്നിവയാണ് പ്രധാനമായും ഇപ്രകാരം കൈക്കലാക്കുന്നത്. ഇതാണ് വ്യാജവാർത്തയെന്ന രീതിയിൽ ചൈനയെ പ്രകോപിപ്പിച്ചത്.
ശ്രീലങ്കയിലെ ഹംബൻതൊട്ട തുറമുഖം ഈ രീതിയിൽ ചൈന കയ്യടക്കിയിരുന്നു. ചെറിയ രാജ്യങ്ങളെ കടക്കെണിയിൽ കുടുക്കി, പ്രധാനപ്പെട്ട പ്രതിരോധ, നയതന്ത്ര വിവരങ്ങൾ ഈ രാജ്യങ്ങളിൽ നിന്നും ചൈന ചോർത്തിയെടുക്കുന്നതായും എം.ഐ6 ഇന്റലിജൻസ് ഏജൻസി ആരോപിച്ചിട്ടുണ്ട്.
എന്നാൽ, ‘ചൈന മറ്റുള്ള രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാറില്ല. തങ്ങളുടെ താൽപര്യങ്ങൾ മറ്റു രാജ്യങ്ങളിൽ അടിച്ചേൽപ്പിക്കാനും ശ്രമിക്കാറില്ല. യാതൊരു വിധ രാഷ്ട്രീയ നേട്ടങ്ങളും ഉണ്ടാക്കിയെടുക്കാനും ചൈന ഉദ്ദേശിക്കുന്നില്ല’ എന്ന് പ്രഖ്യാപിച്ച ചൈന, പ്രസ്താവന തിരുത്താൻ ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments