വാഷിംഗ്ടൺ: അയൽരാജ്യമായ ഉക്രൈനെ ആക്രമിക്കുന്ന റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ റെഡ്ലൈൻ നയം അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. അതിർത്തിക്ക് സമീപം 94, 000 പട്ടാളക്കാരെ പുടിൻ വിന്യസിച്ചിട്ടുണ്ടെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.
ഉക്രൈനും റഷ്യയും തമ്മിൽ നടക്കുന്ന അതിർത്തി വിഷയത്തിൽ യു.എസ് നേതൃത്വത്തിലുള്ള നാറ്റോ സഖ്യം ഇടപെട്ടിരുന്നു. ഇരുരാജ്യങ്ങൾ തമ്മിലുള്ള തർക്കത്തിൽ നിർണായകമായ തീരുമാനങ്ങൾ എടുക്കാൻ വേണ്ടി അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡനും റഷ്യൻ പ്രസിഡന്റ് പുടിനും തമ്മിൽ അടുത്തയാഴ്ച വിർച്വൽ കോൺഫറൻസ് നടത്തും.എന്നാൽ, തനിക്ക് റഷ്യൻ പ്രസിഡന്റുമായി ഇത്തരം വിഷയങ്ങൾ ദീർഘനേരം ചർച്ച ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ജോ ബൈഡൻ വ്യക്തമാക്കി. പക്ഷേ, റെഡ്ലൈൻ നയങ്ങൾ തനിക്കൊരിക്കലും സ്വീകാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദീർഘനാളുകളായി നിശബ്ദമായി പുകഞ്ഞു കൊണ്ടിരിക്കുന്ന റഷ്യ-യുഎസ് ശത്രുത വീണ്ടും ആളിക്കത്തുന്നതിന്റെ ലക്ഷണങ്ങളാണിത് എന്നാണ് പശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ, റഷ്യ ഉക്രൈൻ അതിർത്തിയിലെ സൈനിക വിന്യാസം ശക്തമാക്കിയ സ്ഥിതിക്ക്, ഒരാക്രമണമുണ്ടായാൽ യു.എസ് നിയന്ത്രിത നാറ്റോ രാഷ്ട്രങ്ങൾ വെറുതെയിരിക്കില്ലെന്നും പ്രതിരോധ വിദഗ്ധർ ആശങ്കപ്പെടുന്നു.
Post Your Comments