![](/wp-content/uploads/2021/12/scooter-sex.jpg)
ഡല്‍ഹി: യുവതിയുടെ സ്‌കൂട്ടര്‍ നമ്പര്‍ പ്ലേറ്റില്‍ SEX എന്ന വക്ക് ഉപയോഗിച്ച സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷൻ. യുവതിയുടെ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ മാറ്റി നല്‍കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന്‍ ഡല്‍ഹി ആര്‍ടിഒയ്ക്ക് നോട്ടീസ് അയച്ചു. പുതുതായി വാങ്ങിയ സ്‌കൂട്ടറിന് SEX സീരീസിലുള്ള നമ്പര്‍ ലഭിച്ചതോടെ വാഹനവുമായി പുറത്തിറങ്ങാൻ ആകുന്നില്ലെന്നും പരിഹസിക്കപ്പെടുന്നുവെന്നും ഉള്ള യുവതിയുടെ പരാതിയെ തുടര്‍ന്നാണ് വനിതാ കമ്മീഷൻ സംഭവത്തിൽ ഇടപെട്ടത്.
ഒരു പെണ്‍കുട്ടിക്ക് ഇത്രയധികം അപമാനം നേരിടുന്ന രീതിയില്‍ ആളുകള്‍ അധിക്ഷേപകരമായി പെരുമാറുന്നത് നിര്‍ഭാഗ്യകരമാണെന്നും ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. ആളുകള്‍ കളിയാക്കുന്നുവെന്നും അതിനാൽ കടുത്ത മാനസിക പീഡനമാണ് താൻ അനുഭവിക്കുന്നതെന്നും യുവതി വനിതാ കമ്മീഷനെ അറിയിച്ചിരുന്നു. ഇതിനാൽ അടിയന്തിര ഘട്ടങ്ങളിൽ ഉള്‍പ്പെടെ യാത്ര ചെയ്യാന്‍ പ്രശ്‌നങ്ങള്‍ നേരിടുന്നതായും യുവതി പരാതിപ്പെട്ടു.
ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല: 11 വയസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
അതേസമയം, പരാതിക്കാരിയുടെ സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ മാറ്റിനല്‍കണമെന്നും സമാനമായ രീതിയില്‍ മറ്റു പരാതികള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ അവ അറിയിക്കണമെന്നും കമ്മീഷൻ അവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് വിശമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും വനിതാ കമ്മീഷന്‍ ഗതാഗഗത വകുപ്പിനോട് നിർദ്ദേശിച്ചു.
Post Your Comments