റിയാദ് : സൗദി അറേബ്യയിലെ ദമാമ്മില്‍ വാഹനാപകടത്തില്‍ മലയാളി കുടുംബത്തിലെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂര്‍ സ്വദേശികളായ മുഹമ്മദ് ജാബിര്‍ ഭാര്യ ഷബ്ന(36), മക്കളായ ലൈബ (7), സഹ (5), ലുഫ്തി (2) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. മരിച്ച മുഹമ്മദ് ജാബിറിന് ജോലി മാറ്റം കിട്ടി ജിസാനിലേക്ക് പോവുന്ന വഴി ഇവര്‍ സഞ്ചരിച്ച കാര്‍ സ്വദേശി പൗരന്റെ കാറുമായി ഇടിക്കുകയായിരുന്നു. ടയോട്ട കാറുകളുടെ സൗദിയിലെ വിതരണക്കാരായ അബ്ദുല്‍ ലത്തീഫ് ജമീല്‍ കമ്പനിയിലെ ജുബൈല്‍ ശാഖയില്‍ ഫീല്‍ഡ് ഓഫീസറായി ജോലി ചെയ്തുവരികയാണ് മരിച്ച മുഹമ്മദ് ജാബിര്‍.
Read Also : പൊലീസുകാര്‍ കാരണമില്ലാതെ മര്‍ദ്ദിച്ചതായി വി.ഡി സതീശന്റെ പേഴ്‌സ്ണല്‍ സ്റ്റാഫ് അംഗം
ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് ജിസാനിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. ജിസാനിലെ അബുഹാരിസില്‍ താമസസ്ഥലം കണ്ടെത്തിയതിന് ശേഷം ജുബൈലില്‍ തിരികെ എത്തി കുടുംബത്തെ കൂട്ടി മടങ്ങുന്നതിനിടയിലാണ് അപകടം.
Post Your Comments