ബംഗളൂരു: ഒമിക്രോണ്‍ സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കന്‍ സ്വദേശി കടന്നത് വ്യാജ സര്ട്ടിഫിക്കറ്റുമായെന്ന് കര്‍ണാടക സര്‍ക്കാര്‍. സ്വകാര്യ ലാബില്‍ നിന്ന് സംഘടിപ്പിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് 66കാരനായ ഇയാള്‍ രാജ്യം വിട്ടത്.
അതേസമയം വിമാനത്താവളത്തില്‍ നിന്ന് മുങ്ങിയ പത്ത് പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെങ്കിലും ഇവരെല്ലാം ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുന്നതിനാല്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ സ്വദേശിയെ പരിശോധിച്ച സമയം വിമാനത്താവളത്തില്‍ കൊവിഡ് പരിശോധന നടത്തിയ 57 പേരെയും വീണ്ടും പരിശോധിക്കും.
നവംബര്‍ 20ന് ബംഗളൂരുവിലെത്തിയ ദക്ഷിണാഫ്രിക്കന്‍ സ്വദേശി ഏഴ് ദിവസങ്ങള്‍ക്കുശേഷമാണ് ദുബായിലേക്ക് കടന്നുകളഞ്ഞത്. ഹോട്ടലില്‍ ചെക് ഇന്‍ ചെയ്ത ദിവസം തന്നെ കൊവിഡ് പോസിറ്റീവ് ആയെങ്കിലും കൊവിഡ് നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ടുമായാണ് ഹോട്ടലില്‍ എത്തിയത്. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരുന്നു.
Post Your Comments